2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹമാസ് കുട്ടികളുടെ തലവെട്ടുന്ന ദൃശ്യങ്ങള്‍ കണ്ടെന്ന പ്രസ്താവന; ജോ ബൈഡനെ തിരുത്തി വൈറ്റ് ഹൗസ്

ഹമാസ് കുട്ടികളുടെ തലവെട്ടുന്ന ദൃശ്യങ്ങള്‍ കണ്ടെന്ന പ്രസ്താവന; ജോ ബൈഡനെ തിരുത്തി വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ഇസ്‌റാഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിനിടെ ഹമാസ് സൈനികര്‍ കുട്ടികളുടെ തലവെട്ടുന്ന ദൃശ്യങ്ങള്‍ കണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താനക്ക് തിരുത്തുമായി വൈറ്റ് ഹൗസ്. അങ്ങനെയൊരു ദൃശ്യം ബൈഡന്‍ കണ്ടിട്ടില്ലെന്നും മാധ്യമങ്ങളുടെയും ഇസ്‌റാഈല്‍ സര്‍ക്കാരിന്റെയും വാദങ്ങളെ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും വൈറ്റ് ഹൗസ് വിശദീകരണത്തില്‍ പറഞ്ഞു. ബൈഡന്റെ പ്രസ്താവന പാശ്ചാത്യ മാധ്യമങ്ങളിലടക്കം പ്രചരിക്കുകയും വലിയ രീതിയിലുള്ള വിമര്‍ശനത്തിന് ഇരയാവുകയും ചെയ്തതോടെയാണ് പ്രസ്താവനയുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയിരിക്കുന്നത്.

ഇന്നലെ ജൂത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടെയാണ് ഹമാസ് സൈനികര്‍ കുട്ടികളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ തന്നെ ഞെട്ടിച്ചെന്ന് ബൈഡന്‍ പറഞ്ഞത്. ‘ ഈ ആക്രമണം ക്രൂരതയുടെ പ്രചാരണമായിരുന്നു. തീവ്രവാദികള്‍ കുട്ടികളുടെ തലവെട്ടുന്ന ചിത്രങ്ങള്‍ കാണുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’ എന്നായിരുന്നു ബൈഡന്‍ പറഞ്ഞത്.

   

നേരത്തെ ഹമാസ് ആക്രമണം നടത്തിയ ഇസ്‌റാഈല്‍ നഗരത്തില്‍ തലയറുത്ത കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവ് പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് ഹമാസ് നേരിട്ട് രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു സമാന പ്രസ്താവനയുമായി ജോ ബൈഡന്റെ രംഗപ്രവേശം. ഇതോടെ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവിട്ട് വൈറ്റ് ഹൗസ് വക്താക്കള്‍ തന്നെ നേരിട്ട് രംഗത്തെത്തുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.