തിരുവനന്തപുരം: 61ാമത് സ്‌കൂള്‍ കലോത്സവത്തില്‍ മൂന്നാം ദിവസത്തില്‍ 162 മത്സരങ്ങള്‍ പൂര്‍ത്തിയായിരിക്കെ 633 പോയിന്റുകളോടെ കണ്ണൂര്‍ ജില്ല മുന്നില്‍. 629 പോയിന്റുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 625 പോയിന്റുമായി പാലക്കാടാണ് തൊട്ടുപിന്നില്‍. ഇനി രണ്ട് ദിവസം പൂര്‍ത്തിയായാല്‍ കലാ മാമാങ്കത്തിന് തിരശീല വീഴും.
അതേസമയം മത്സര ഇനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കാനും പൂര്‍ത്തിയാക്കുവാനും സാധിച്ചതായി മന്ത്രിമാരായ വി.ശിവന്‍കുട്ടി,പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments are closed for this post.