2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാര വിതരണം അഞ്ചിന്

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാര വിതരണം അഞ്ചിന്

തിരുവനന്തപുരം: 202223 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി വിഭാഗങ്ങളില്‍ 5 അധ്യാപകരെ വീതവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 4 അധ്യാപകരെയും, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒരു അധ്യാപകനെയുമാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.

അഞ്ചു ലക്ഷം രൂപയും, സി.എച്ച്. മുഹമ്മദ്‌കോയ എവര്‍ട്രോളിങ് ട്രോഫിയും, പ്രശസ്തി പത്രവുമാണ് ഒന്നാം സ്ഥാനത്തിന് ലഭിക്കുക.
രണ്ടു മുതല്‍ അഞ്ചുവരെ സ്ഥാനം ലഭിച്ചവര്‍ക്ക് യഥാക്രമം നാലുലക്ഷം, മുന്നു ലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. അഞ്ചിന് പാലക്കാട് നടക്കുന്ന അധ്യാപക ദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

(അവാര്‍ഡ് നേടിയ അധ്യാപകരുടെ പേര്, സ്‌കൂളിന്റെ പേര്, ജില്ല എന്ന ക്രമത്തില്‍)

എല്‍.പി വിഭാഗം
1.രമേശന്‍ ഏഴോക്കാരന്‍: ഗവ.എല്‍.പി. സ്‌കൂള്‍ പോരൂര്‍, വയനാട്.
2.കെ. ഉണ്ണികൃഷ്ണന്‍ നായര്‍: എയു.പി. സ്‌കൂള്‍ ബോവിക്കാനം, കാസര്‍കോട്.

  1. അബൂബക്കര്‍ കെ : ഊര്‍പ്പള്ളി എല്‍.പി.എസ് കണ്ണൂര്‍
    4.പ്രഭാവതി ഇ.പി: എ.എം.യു.പി സ്‌കൂള്‍ ആക്കോട്, മലപ്പുറം.
  2. ശശിധരന്‍ കല്ലേരി: ഫാക്ട് ഈസ്റ്റേണ്‍ യു.പി. സ്‌കൂള്‍, എറണാകുളം.

യു.പി. വിഭാഗം
1.രവി വലിയവളപ്പില്‍ : ജി.യു.പി.എസ് കൂക്കാനം, കണ്ണൂര്‍.
2.ദിവാകരന്‍ എം: ജി.യു.പി.എസ് ആയമ്പാറ, കാസര്‍കോട്
3.സി. യൂസഫ് : വി.പി.എ.എം. യു.പി സ്‌കൂള്‍ പുത്തൂര്‍, മലപ്പുറം.

  1. അനീല ജി.എസ് : ഇ.വി.യു.പി സ്‌കൂള്‍ തോന്നയ്ക്കല്‍, തിരുവനന്തപുരം.
    5.മിനി ടി.ആര്‍: ഗവ.യു.പി. സ്‌കൂള്‍ തോക്കുപാറ, ഇടുക്കി.

സെക്കന്‍ഡറി വിഭാഗം

  1. മിനി എം. മാത്യൂ : സെന്റ് ആന്‍സ് ജി.എച്ച്.എസ്.എസ് ചങ്ങനാശ്ശേരി, കോട്ടയം.
  2. ശൈലജ വി.സി : ജി.എച്ച്.എസ്.എസ് ഇരിക്കൂര്‍, കണ്ണൂര്‍
  3. സത്യന്‍ എം.സി : എസ്.ഐ.എച്ച്.എസ്.എസ് ഉമ്മത്തൂര്‍, കോഴിക്കോട്.
  4. ലതാഭായി കെ.ആര്‍ : ജി.എച്ച്.എസ്.എസ് കമ്പല്ലൂര്‍, കാസര്‍കോട്
  5. സുമ എബ്രഹാം : മാര്‍ത്തോമ എച്ച്.എസ്.എസ് പത്തനംതിട്ട.

ഹയര്‍ സെക്കന്‍ഡറി വിഭാഗം
1.അജിത്ത് പി.പി: എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കല്‍പ്പറ്റ, വയനാട്.

  1. ജോസഫ് മാത്യു : പ്രിന്‍സിപ്പല്‍ : സെന്റ് മേരീസ് എച്ച്.എസ്.എസ് മുരിക്കാശ്ശേരി, ഇടുക്കി.
  2. ജോയ് ജോണ്‍ : സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുവന്തപുരം.
  3. മഞ്ജുള സി : ഗവ.മോഡല്‍ എച്ച്.എസ്.എസ് കോട്ടയം.

വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം
ഹാരിസ് സി: ജെ.ഡി.ടി ഇസ്!ലാം വി.എച്ച്.എസ്.എസ് വെള്ളിമാടുകുന്ന്, കോഴിക്കോട്.

മികച്ച സ്‌കൂള്‍ പി.ടി.എകള്‍ ക്കുള്ള അവാര്‍ഡുകള്‍
(ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങള്‍ )

പ്രൈമറിതലം

  1. ജി.എം.യു.പി സ്‌കൂള്‍, അരീക്കോട്, മലപ്പുറം ജില്ല.
  2. ജി.എല്‍.പി.സ്‌കൂള്‍, തൊളിക്കോട്, പുനലൂര്‍, കൊല്ലം.
  3. ജി.യു.പി.എസ് വിതുര, തിരുവനന്തപുരം.
  4. ജി.എല്‍.പി. സ്‌കൂള്‍, കൈതക്കല്‍, വയനാട് .
  5. ജി.യു.പി.എസ്. ചുനക്കര, ആലപ്പുഴ. സെക്കന്‍ഡറി തലം
  6. ഗവ.വി.എച്ച്.എസ്.എസ്, പെരുമ്പാവൂര്‍, എറണാകുളം.
  7. ജി.വി.എച്ച്.എസ്.എസ്. കതിരൂര്‍, കണ്ണൂര്‍.
  8. ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മാനന്തവാടി, വയനാട്
  9. ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്, മലപ്പുറം
  10. എസ്.വി.ജി.വി.എച്ച്.എസ്.എസ് കിടങ്ങന്നൂര്‍, ആറന്‍മുള, പത്തനംതിട്ട

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.