2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വാട്‌സ്ആപ്പിലൂടെ പണം തട്ടുന്നുണ്ട്: ഉപഭോക്താക്കള്‍ക്ക് എസ്.ബി.ഐ നല്‍കുന്ന 5 മുന്നറിയിപ്പുകള്‍

 

സൈബര്‍ പണം തട്ടിപ്പ് ഇപ്പോള്‍ വാട്‌സ്ആപ്പ് കേന്ദ്രീകരിച്ചും നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. വാട്‌സ്ആപ്പ് കോളിലൂടെയും മെസേജുകളിലൂടെയും തട്ടിപ്പിന് ചൂണ്ടയിടുമെന്നാണ് മുന്നറിയിപ്പ്.

എസ്.ബി.ഐ നല്‍കുന്ന മുന്നറിയിപ്പുകള്‍

  • അജ്ഞാത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ക്കോ വാട്‌സ്ആപ്പ് കോളുകള്‍ക്കോ മറുപടി നല്‍കരുത്
  • ലോട്ടറി അടിച്ചെന്നും സൗജന്യ സമ്മാനമുണ്ടെന്നും കണ്ടാലുടനെ എല്ലാം പങ്കുവയ്ക്കരുത്. ലോട്ടറി അടിച്ചിട്ടുണ്ടെന്നോ സമ്മാനം ലഭിച്ചിട്ടുണ്ടെന്നോ പറഞ്ഞ് കബളിപ്പിക്കല്‍ കോളുകളോ മെസേജോ വരും. പിന്നീട് അവര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങളുടെ പണം നഷ്ടപ്പെടും. ഉറപ്പിക്കാന്‍ വേണ്ടി എസ്.ബി.ഐ നമ്പറിലേക്ക് വിളിക്കാമെന്ന് പറഞ്ഞ് തരുന്ന നമ്പര്‍ വ്യാജമായിരിക്കും.
  • കോളുകളിലൂടെ അക്കൗണ്ട് വിവരങ്ങളും പാസ്‌വേഡ് അടക്കമുള്ള എല്ലാം ചോദിക്കും. കൊടുത്താല്‍ പണികിട്ടും.
  • ലോട്ടറി, അവാര്‍ഡ് തുക ലഭിക്കാന്‍ ഇതെല്ലാം നല്‍കല്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞായിരിക്കും നിങ്ങളെ സമീപിക്കുക. നല്‍കരുത്. ബാങ്കില്‍ നിന്ന് ഒരിക്കലും അങ്ങനെ വിളികളുണ്ടാവില്ല.
  • തങ്ങള്‍ ഒരു തരത്തിലുള്ള ലോട്ടറി പദ്ധതിയോ അവാര്‍ഡോ നടത്തുന്നില്ലെന്നും എസ്.ബി.ഐ വ്യക്തമാക്കുന്നു. ബാങ്കുകള്‍ ഒരു തരത്തിലുള്ള സമ്മാനങ്ങളും വാഗ്ദാനം ചെയ്യാറില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News