2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആറ്റുകാല്‍ പൊങ്കാലക്കു തുടക്കമായി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്കു തുടക്കമായി. രാവിലെ 10.50നാണ് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നത്. വീടുകളില്‍ പൊങ്കാല ഇടുന്നവരും ഈ സമയം പൊങ്കാല അടുപ്പുകളില്‍ തീ പകര്‍ന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇത്തവണ ചടങ്ങുകള്‍. അതുകൊണ്ടുതന്നെ ക്ഷേത്രത്തിനുള്ളില്‍ മാത്രമായിരുന്നു പൊങ്കാല അര്‍പ്പിച്ചത്. ക്ഷേത്രവളപ്പിലും ഭക്തര്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. ഭക്തര്‍ വീടുകളില്‍ പൊങ്കാലയിടണമെന്നായിരുന്നു നിര്‍ദ്ദേശം. പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

ഉച്ച കഴിഞ്ഞ് 3.40 നാണ് പൊങ്കാല നിവേദിക്കുക. വൈകുന്നേരത്തെ ദീപാരാധനയ്ക്ക് ശേഷം 7 മണിയോടെ കുത്തിയോട്ട ചടങ്ങുകള്‍ നടക്കും. പുലര്‍ച്ചെ ഒരു മണിക്ക് നട അടയ്ക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.