2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സാമൂഹ്യഅകലവും മാസ്‌കുമില്ലാതെ താര കൂട്ടായ്മ; പൊലിസിനും താരങ്ങള്‍ക്കും നേരെ ബിന്ദുകൃഷ്ണ

   

കൊല്ലം: സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’യുടെ കൂട്ടായ്മക്കും പൊലിസിനെതിരെയും കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. മാസ്‌കും സാമൂഹ്യ അകലവുമില്ലാതെ സംഘടിപ്പിച്ച പ്പ’അമ്മ’യുടെ ഒത്തുകൂടലിനെതിരെ വ്യാപകമായ പരാതിയാണുയര്‍ന്നത്. കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ സാധാരണക്കാര്‍ക്ക് പെറ്റിയടിക്കുന്ന പൊലിസ് സാമൂഹ്യഅകലവും മാസ്‌കുമില്ലാതെ നടന്ന താരകൂട്ടായ്മക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ബിന്ദുകൃഷ്ണ തുറന്നടിക്കുന്നത്.

കഴിഞ്ഞ ദിവസം കലൂരിലെ അമ്മ ആസ്ഥാനത്തായിരുന്നു യോഗം. ചിങ്ങം ഒന്നിലെ യോഗത്തിന് കേരളീയ വേഷത്തിലാണ് താരങ്ങള്‍ എത്തിയിരുന്നത്. താരങ്ങള്‍ക്ക് പുറമേ, കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഹൈബി ഈഡനും ചടങ്ങിനെത്തിയിരുന്നു.

‘സാമൂഹ്യഅകലവും, മാസ്‌കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്ട് ഓക്കെ… കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും…മച്ചാനത് പോരെ…’- എന്നാണ് ബിന്ദു കൃഷ്ണയുടെ കുറിപ്പ്. താരസംഗമത്തിന്റെ ഫോട്ടോയും കൂടെ ചേര്‍ത്താണ് വിമര്‍ശം.
മാസ്‌ക് ധരിക്കാതെ താരങ്ങള്‍ ഇറങ്ങി വരുന്നതും അതുനോക്കി നില്‍ക്കുന്ന പൊലിസിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.