ചെന്നൈ: പ്രളയഭൂമി സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ചെന്നൈയില്‍ ആഴ്ചകള്‍ക്കുമുന്‍പുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങള്‍ എംകെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ചെന്നൈയുടെ പടിഞ്ഞാറന്‍ മേഖലയായ മങ്ങാടുവിലാണ് ഇന്ന് സ്റ്റാലിനെത്തിയത്. ഇവിടെ വെള്ളക്കെട്ടിലായ പ്രദേശത്തിലൂടെ നടന്നാണ് അദ്ദേഹം പ്രളയബാധിതരായ നാട്ടുകാരെ സന്ദര്‍ശിച്ചത്.
മങ്ങാടിലെ ധനലക്ഷ്മി നഗറിലാണ് ഇന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രിയെത്തിയത്. ദുരിതബാധിതരായ നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു. ജനങ്ങളെ ആശ്വസിപ്പിക്കുകയും എല്ലാ സഹായവും പിന്തുണയും ഉറപ്പുനല്‍കുകയും ചെയ്താണ് അദ്ദേഹം മടങ്ങിയത്.
Cheif Minister @mkstalin walk on flooded water and address the people of Dhanlakshmi nagar at Mangadu on Saturday. @CMOTamilnadu @shibasahu2012 @haisat2005 @xpresstn @NewIndianXpress pic.twitter.com/S34wB66u0a
— Ashwin Prasath (@ashwinacharya05) December 4, 2021
Comments are closed for this post.