കൊച്ചി: എറണാകുളം മരടില്‍ രണ്ട് കണ്ടെയ്‌നര്‍ നിറയെ ചീഞ്ഞതും പുഴുവരിച്ചതുമായ മീന്‍ പിടികൂടി. മരട് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ പിടിച്ചത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നഗരസഭ അധികൃതരെ അറിയിക്കുകയായിരുന്നു.
ഇന്ന് രാവിലെയും കണ്ടെയ്‌നറില്‍ നിന്ന് മീന്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ പരിശോധനാ വിഭാഗം സാംപിളുകള്‍ ശേഖരിച്ചു. ഒരു കണ്ടെയ്‌നറിലെ മുഴുവന്‍ ലോഡ് മീനും നശിപ്പിക്കാനും അധികൃതര്‍ അറിയിച്ചു.
Comments are closed for this post.