2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

‘കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം ദേശീയ തലത്തില്‍ വലിയ തമാശയായിരുന്നു; വിവാദ പരാമര്‍ശവുമായി മന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.

‘കഴിഞ്ഞ വര്‍ഷത്തെ നമ്മുടെ എസ്.എസ്.എല്‍.സി ഫലം ദേശീയ തലത്തില്‍ വലിയ തമാശയായിരുന്നു. ഒന്നേകാല്‍ ലക്ഷം പേര്‍ക്കാണ് എപ്ലസ് കിട്ടിയിരുന്നത്. ഇത്തവണത്തെ ഫലം നിലവാരമുള്ളതാണ്’ മന്ത്രി പറഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം യാതൊരു ഉത്കണ്ഠക്കും ഇടയില്ലാത്തതായിരുന്നുവെന്നും 125509 പേര്‍ക്ക് എപ്ലസ് കിട്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

99.26 ആണ് ഇത്തവണ എസ്എസ്എല്‍സിയിലെ വിജയ ശതമാനം. 4,23,303 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.21 ശതമാനം കുറവുണ്ട്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവുണ്ട്. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരാണ്. 99.76 ശതമാനമാണ് കണ്ണൂരിലെ വിജയം. കുറവ് വയനാട്ടും. ഫുള്‍ എ പ്ലസ് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.