പറഞ്ഞതിലും ഒരു ദിവസം നേരത്തേയാണ് ഇത്തവണ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിക്കുക. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം വിദ്യാര്‍ഥികള്‍ക്ക് റിസല്‍ട്ട് അറിയാനാകും. വിദ്യാര്‍ഥികള്‍ക്ക് റിസല്‍ട്ടറിയാനുള്ള എല്ലാ സംവിധാനങ്ങളും പൂര്‍ണസജ്ജമായി കഴിഞ്ഞു.
കൊവിഡ് വ്യാപന കാലത്ത് ഒഴിവാക്കിയ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് ഇത്തവണ പുനക്രമീകരിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തോടൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിനു ശേഷം വൈകുന്നേരം നാലു മുതൽ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ PRD LIVE മൊബൈൽആപ്പിലും കൈറ്റിന്റെ ‘Saphalam 2023’ മൊബൈൽ ആപ്പിലും ഫലമറിയാം.
വിവിധ വെബ് സൈറ്റുകളിലും ഫലം ലഭിക്കുന്നതാണ്. രാജ്യത്തിനു പുറത്ത് ഉൾപ്പെടെ 2960 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,19,128 വിദ്യാർഥികളുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്.
എസ്.എസ്.എൽ.സി പരീക്ഷാ ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ
1. www.prd.kerala.gov.in
2. https://results.kerala.gov.in
3. https://examresults.kerala.gov.in
4. https://pareekshabhavan.kerala.gov.in
5. www.results.kite.kerala.gov.in
6. https://sslcexam.kerala.gov.in
7. www.results.kite.kerala.gov.in
എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) ഫലം http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. ഫലം http://thslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും എ.എച്ച്.എസ്എൽ.സി. ഫലം http://ahslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാകും.
വ്യക്തിഗത ഫലത്തിനുപുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും Saphalam 2023 എന്ന് സെര്‍ച്ച് ചെയ്ത് ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
Comments are closed for this post.