എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് നാല് മുതല്‍; വിജ്ഞാപനമായി
തിരുവനന്തപുരം• ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്), ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ മാര്‍ച്ച് നാലിന് ആരംഭിച്ച് മാര്‍ച്ച് 26ന് അവസാനിക്കും. പരീക്ഷാഫീസ് പിഴ കൂടാതെ ഡിസംബര്‍ നാലു മുതല്‍ എട്ടുവരെയും പിഴയോടു കൂടി 11 മുതല്‍ 14 വരെയും അടയ്ക്കാം. പരീക്ഷകള്‍ സംബന്ധിച്ചുളള വിശദ വിവരങ്ങള്‍ വിജ്ഞാപനങ്ങളില്‍ ലഭ്യമാണ്. പരീക്ഷാ വിജ്ഞാപനങ്ങള്‍ https •//thslcexam.kerala.gov.in, https•//sslcexam.kerala.gov.in https •//ahslcexam.kerala.gov.in https •//pareekshabhavan.kerala.gov.in http •//sslchiexam.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
Comments are closed for this post.