എന്‍ജിനീയര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി; 1,324 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍, ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം
എന്‍ജിനീയറിങ് ഫീല്‍ഡ് തെരഞ്ഞെടുത്തവര്‍ കാത്തിരിക്കുന്ന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) JE റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം വന്നു. കേന്ദ്രസര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ താഴെ കൊടുക്കുന്ന വിശദവിവരങ്ങള്‍ വായിച്ചു മനസ്സിലാക്കുക.
ജോലി നല്‍കുന്ന വകുപ്പ്: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി)
ആകെ ഒഴിവുകള്‍: 1324
തസ്തികയുടെ പേര്: ജൂനിയര്‍ എന്‍ജിനീയര്‍
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 16
പ്രായ പരിധി
എല്ലാ തസ്തികകളിലേക്കുമുള്ള പ്രായപരിധി 30 വരെയാണ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിന്ന് 5 വര്‍ഷത്തെ ഇളവ് ലഭിക്കുന്നതാണ്. ഒ.ബി.സിക്കാര്‍ക്ക് 3 വര്‍ഷത്തെയും ഇളവ് ലഭിക്കും.
തസ്തികകളും വിദ്യാഭ്യാസ യോഗ്യതയും:
1: Junior Engineer (Civil)
സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം; അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. കൂടാതെ സിവില്‍ എഞ്ചിനീയറിംഗ് ജോലികളുടെ പ്ലാനിംഗ് / എക്‌സിക്യൂഷന്‍ / മെയിന്റനന്‍സ് എന്നിവയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
2: Junior Engineer (Eletcrical & Mechanical)
ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം; അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ / ഓട്ടോമൊബൈല്‍ / മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. കൂടാതെ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ജോലികളുടെ പ്ലാനിംഗ് / എക്‌സിക്യൂഷന്‍ / മെയിന്റനന്‍സ് എന്നിവയില്‍ രണ്ട് വര്‍ഷത്തെ പരിചയം.
3: Junior Engineer (Civil)
സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ.
4: Junior Engineer (Eletcrical)
ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ.
5: Junior Engineer (Civil)
സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.
6: Junior Engineer (Mechanical)
മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.
7: Junior Engineer (Civil)
സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ.
8: Junior Engineer (Civil)
സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ.
9: Junior Engineer (Mechanical)
മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ.
10: Junior Engineer (Civil)
സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം; അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. കൂടാതെ സിവില്‍ എഞ്ചിനീയറിംഗ് ജോലികളുടെ പ്ലാനിംഗ്, എക്‌സിക്യൂഷന്‍, മെയിന്റനന്‍സ് എന്നിവയില്‍ രണ്ട് വര്‍ഷത്തെ പരിചയം.
11: Junior Engineer (Eletcrical & Mechanical)
ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം, അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ; കൂടാതെ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ജോലികളുടെ പ്ലാനിംഗ്, എക്‌സിക്യൂഷന്‍, മെയിന്റനന്‍സ് എന്നിവയില്‍ രണ്ട് വര്‍ഷത്തെ പരിചയം.
12: Junior Engineer (Civil):
സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ.
13: Junior Engineer (Mechanical)
മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ.
14: Junior Engineer (Civil)
സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ.
15: Junior Engineer (Eletcrical)
ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ.
16: Junior Engineer (Mechanical)
മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ.
ശമ്പളം: 35,400 രൂപ മുതല്‍ 1,12,400
കൂടാതെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
തെരഞ്ഞെടുപ്പ് രീതി:
ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ, ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റ്, സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍, നേരിട്ടുള്ള അഭിമുഖം എന്നീ 4 ഘട്ടങ്ങളിലൂടെ നടത്തപ്പെടുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ഫീസ്: 100 രൂപയാണ് അപേക്ഷാ ഫീസ്. എന്നാല്‍ വനിതകള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്, വിരമിച്ച സൈനികര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസില്ല.
എങ്ങിനെ അപേക്ഷിക്കാം
അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക. എസ്.എസ്.സിയില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്തവരാണെങ്കില്‍ (വണ്‍ ടൈം രജിസ്‌ട്രേഷന്‍) യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് പ്രൊഫൈല്‍ ലോഗിന്‍ചെയ്ത് നോട്ടിഫിക്കേഷനില്‍ പോയി Junior Engineer (Civil, Mechanical and Eletcrical) റിക്രൂട്ട്‌മെന്റില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് അപ്രൂവ്‌ചെയ്ത് വിവരങ്ങള്‍ നല്‍കുക.
പെയ്‌മെന്റ് ഒപ്ഷന്‍ വരുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്‌മെന്റ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് മുഖേനയോ ഫീസ് അടക്കുക. സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
ഇനി എസ്.എസ്.സിയില്‍ വണ്‍ടൈം രജിസ്റ്റര്‍ചെയ്യാത്തവര്‍ ആണെങ്കില്‍ എസ്.എസ്.സി സൈറ്റില്‍ പോയി വണ്‍ ടൈം Register Now എന്നതില്‍ ക്ലിക്ക്‌ചെയ്യുക. ആധാര്‍, ഫോട്ടോ, ഒപ്പ്, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.
പ്രത്യേകം ഓര്‍ക്കുക, യൂസര്‍ നെയിമും പാസ് വേഡും മറന്നുപോകരുത്. പുറമെ പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ രജിസ്റ്റര്‍ നമ്പറും ഓര്‍ത്തുവയ്ക്കുക.
Comments are closed for this post.