2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പത്താം ക്ലാസുകാർക്ക് സൈന്യത്തിൽ ചേരാനുള്ള അവസരം; 56,900 രൂപ വരെ ശമ്പളം, SSC GD Constable വിജ്ഞാപനം വന്നു

ഉദ്യോഗാർത്ഥികൾ ഏറെ നാളായി കാത്തിരിക്കുന്ന 2022 വർഷത്തെ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) വിജ്ഞാപനം വന്നു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) പത്താം ക്ലാസ് വിജയിച്ചവർക്ക് വേണ്ടി നടത്തപ്പെടുന്ന റിക്രൂട്ട്‌മെന്റാണിത്.

SSC GD Constable റിക്രൂട്ട്‌മെന്റ് വഴി ഈ സേനകളിലേക്കാണ് ഒഴിവുകൾ ഉള്ളത്.
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF)
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF)
സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF)
ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP)
സഷസ്ത്ര സീമാ ബാൽ (SSB)
സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF)
ആസാം റൈഫിൾസ് (AR)
നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (NCB)

പ്രധാനവിവരങ്ങൾ

വിജ്ഞാപന നമ്പർ: F.No. PPI01/11/2022PP_1

തസ്തിക: കോൺസ്റ്റബിൾ ജിഡി

ജോലിസ്ഥലം: ഇന്ത്യയിലുടനീളം

അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

ആകെ ഒഴിവുകൾ: 24369

അപേക്ഷിക്കേണ്ട അവസാന തീയതി: 2022 നവംബർ 30

യോഗ്യത
ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കേണ്ടതുണ്ട്.
കൂടാതെ മികച്ച ശാരീരിക ഫിറ്റ്‌നസും ആവശ്യമാണ്.

പ്രായം
18 വയസ്സിനും 23 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഉദ്യോഗാർത്ഥികൾ 2000 ജനുവരി രണ്ടിനും, 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ്. ഒബിസി വിഭാഗക്കാർക്കും വിരമിച്ച സൈനികർക്കും ഉയർന്ന പ്രായപരിധിയിൽ നിന്ന് മൂന്ന് വയസ്സ് ഇളവ്.

ശമ്പളം:
നിയമനം ലഭിക്കുകയാണെങ്കിൽ ലെവൽ വൺ അനുസരിച്ച് 18,000 രൂപ മുതൽ 56,900 രൂപ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ മറ്റ് കേന്ദ്രസർക്കാർ ആനുകൂല്യങ്ങളും ലഭിക്കും.
NCBയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലെവൽ ത്രീ അനുസരിച്ച് 21,700 രൂപ മുതൽ 69,100 വരെ ശമ്പളം ലഭിക്കും.

ഫീസ്: 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, പട്ടികജാതി(SC)/ പട്ടികവർഗ്ഗക്കാർ (ST), വിരമിച്ച സൈനികർ എന്നിവർക്ക് ഫീസ് ഇല്ല.
യുപിഐ, നെറ്റ് ബാങ്കിംഗ്, മാസ്റ്റർ കാർഡ്, വിസാ കാർഡ്, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് മുഖേന ഫീസ് അടക്കാം.

തെരഞ്ഞെടുപ്പ് ക്രമം
കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള എഴുത്തുപരീക്ഷ
ഫിസിക്കൽ ടെസ്റ്റ്
മെഡിക്കൽ പരീക്ഷ

 

എങ്ങിനെ അപേക്ഷിക്കാം

https://ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാണ് അപേക്ഷിക്കേണ്ടത്. സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ (എസ്.എസ്.സി) സൈറ്റിൽ ഒരിക്കൽ രജിസ്റ്റർ ചെയ്തവരാണെങ്കിൽ പാസ് വേഡും യൂസർ നെയിമും നൽകി ലോഗിൻ ചെയ്യുക. ആദ്യമായിട്ടാണെങ്കിൽ ആധാർ, ഇമെയിൽ ഐ.ഡി, മൊബൈൽ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. തുടർന്ന് കാണുന്ന വിൻഡോയിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് അപേക്ഷ പൂർത്തീകരിക്കുക. ഇതോടെ പ്രൊഫൈൽ ഫില്ലിങ് പൂർത്തിയാവും. തുടർന്ന് ഫീസടയ്ക്കാനുള്ള ലിങ്ക് പ്രത്യക്ഷപ്പെടും. യു.പി.ഐ, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ച ശേഷം പ്രിന്റ് എടുത്തോ അപേക്ഷയുടെ പി.ഡി.എഫ് സോഫ്റ്റ് കോപ്പിയായോ സൂക്ഷിച്ചുവയ്ക്കുക.

SSC GD Constable Recruitment 2022: Last date SOON to apply 24369 Constable posts at ssc.nic.in.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.