2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്ലസ്ടുക്കാര്‍ക്ക് ഇതാ കിടിലന്‍ അവസരം; കേന്ദ്ര പോലീസ് നിങ്ങളെ വിളിക്കുന്നു, 7547 ഒഴിവുകള്‍

പ്ലസ്ടുക്കാര്‍ക്ക് ഇതാ കിടിലന്‍ അവസരം; കേന്ദ്ര പോലീസ് നിങ്ങളെ വിളിക്കുന്നു, 7547 ഒഴിവുകള്‍

 

കൂടുതല്‍ ആനുകൂല്യങ്ങളും ശമ്പളവുമുള്ള കേന്ദ്ര പോലീസിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ക്ഷണം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ കോണ്‍സ്റ്റബിള്‍ എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിലേക്ക് സ്ത്രീകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

അപേക്ഷിക്കേണ്ട അവസാന തിയ്യതി: സെപ്ര്‌റംബര്‍ 30

ആകെ ഒഴിവുകള്‍: 7547

പ്രായപരിധി: 18 മുതല്‍ 25 വയസ്സ് വരെ (1998 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍)
SC/ST വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും OBC വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെയും ഇളവുണ്ട്.

യോഗ്യത:
പ്ലസ് ടു വിജയം. പുരുഷന്മാര്‍ക്ക് സാധുവായ ലൈറ്റ് മോട്ടോര്‍ വെഹിക്കില്‍ അല്ലെങ്കില്‍ കാര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.
എന്‍സിസി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് പരീക്ഷയില്‍ ബോണസ് മാര്‍ക്ക് 25 ശതമാനം വരെ ലഭിക്കുന്നതാണ്.

അപേക്ഷാഫീസ്: 100 രൂപ.
(SC/ST, EX സര്‍വീസ് മാന്‍ എന്നിവര്‍ക്കും സ്ത്രീകള്‍ക്കും് ഫീസില്ല).

കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ട്.

അപേക്ഷിക്കേണ്ട രീതി പരിശോധിക്കാം.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ssc.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ആദ്യം പറയട്ടെ പി.എസ്.സിയിലേത് പോലെ തന്നെ എസ്.എസ്.സിയിലും വണ്‍ ടൈം രജിസ്‌ട്രേഷന്‍ എന്ന നടപടിക്രമം ഉണ്ട്. എസ്.എസ്.സിയില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരാണെങ്കില്‍ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. അല്ല എങ്കില്‍ ആധാര്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ഒപ്പ് എന്നിവ ഉപയോഗിച്ച് ഈ നടപടിക്രമം പൂര്‍ത്തിയാക്കുക. തുടര്‍ന്ന് പ്രൊഫൈലില്‍ കയറി നോട്ടിഫിക്കേഷന്‍ ഭാഗത്ത് പോയി അപേക്ഷിക്കുകയും സബ്മിറ്റ് ചെയ്യുക. ഫീസ് അടക്കേണ്ടവര്‍ ആണെങ്കില്‍ ഫീസടക്കുകയും ചെയ്യുക.

SSC Constable (Executive) Recruitment 2023 Notification

ഈ വിവരം വീഡിയോയിലും കാണാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.