2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെള്ളപൂശി ശ്രീനിവാസന്‍ ;ഡബ്ല്യുസിസിയുടെ ആവശ്യമെന്തെന്നറിയില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസ് ദിലീപിനെതിരേ കെട്ടിച്ചമച്ചതാണെന്ന് നടന്‍ ശ്രീനിവാസന്‍. പള്‍സര്‍ സുനിക്ക് ദിലീപ് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും തനിക്കറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നര പൈസപോലും ചിലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. മലയാള ചലച്ചിത്ര രംഗത്തെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ഉദ്ദേശ്യമെന്തെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഒരു സിനിമയുടെ പ്രചാരണത്താനായി ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് തുല്യവേതനം വേണം, സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങള്‍ ഇല്ലാതാക്കണം എന്നീ ആവശ്യങ്ങള്‍ ഡബ്ല്യുസിസി ഉന്നയിക്കുന്നതിനെയും ശ്രീനിവാസന്‍ വിമര്‍ശിച്ചു. എന്താണീ സ്ത്രീപുരുഷ സമത്വമെന്നും തൊഴിലില്‍ എങ്ങനെയാണ് തുല്യതയുണ്ടാവുകയെന്നും ചോദിച്ച ശ്രീനിവാസന്‍ നൂറ് മീറ്റര്‍ ഓട്ടത്തില്‍ പുരുഷന്‍മാരുടെ റെക്കോഡ് ഒന്‍പത് സെക്കന്‍ഡിനടുത്തും സ്ത്രീകളുടേത് 11 സെകന്‍ഡിനടുത്തുമാണെന്നും പിന്നെ എങ്ങനെയാണ് തുല്യതയുണ്ടാവുകയെന്നും അഭിപ്രായപ്പെട്ടു. സിനിമയില്‍ ആണും പെണ്ണും തുല്യരാണെന്നും പ്രതിഫലം നിര്‍ണയിക്കുന്നത് താരമൂല്യവും വിപണി മൂല്യവുമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.