ശ്രീനഗര്‍: ജമ്മു കശ്മിരിലെ ശ്രീനഗറിനു സമീപം പൊലിസ് വാഹനത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ പരുക്കേറ്റ ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ കൂടി വീരമൃത്യു വരിച്ചു. ഇതോടെ, പൊലീസ് വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ വീരമൃത്യു വരിച്ച പൊലീസുകാരുടെ എണ്ണം മൂന്നായി.
രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. രണ്ടു ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
പ്രദേശത്ത് അക്രമണം നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ് .ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ശ്രീനഗര്‍ സിവാനിലെ പൊലിസ് ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്. രണ്ടു ഭീകരര്‍ പൊലീസുകാര്‍ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെ വെടിവെക്കുകയായിരുന്നു.
ജെയ്‌ഷെ മുഹമ്മദില്‍നിന്നു രൂപം കൊണ്ട കശ്മീര്‍ ടൈഗേഴ്‌സ് എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
Comments are closed for this post.