കൊളംബോ: കന്നുകാലി കശാപ്പിന് നിരോധനമേര്‍പ്പെടുത്തി ശ്രീലങ്ക. മാംസം ഭക്ഷിക്കേണ്ടവര്‍ക്കായി ബീഫ് ഇറക്കുമതി ചെയ്ത് കുറഞ്ഞവിലയില്‍ ലഭ്യമാക്കും. രാജ്യത്ത് കാര്‍ഷിക ആവശ്യത്തിന് വേണ്ടത്ര കന്നുകാലികള്‍ ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ നിര്‍ദേശം നേരത്തെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുനയുടെ നേതൃയോഗം അംഗീകരിച്ചിരുന്നു. നിരോധനം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ നിയമഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കശാപ്പു മൂലം പരമ്പരാഗത കാര്‍ഷിക ആവശ്യങ്ങള്‍ക്കു വേണ്ടത്ര കന്നുകാലികളെ ലഭിക്കുന്നില്ലെന്ന് മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. ക്ഷീരവ്യവസായത്തിന്റെ മുന്നോട്ടുപോക്കിനും കശാപ്പ് വിഘാതമാവുന്നുണ്ട്. നിരോധനം ഗ്രാമീണ ജനതയ്ക്കു നേട്ടമുണ്ടാക്കും. ക്ഷീര ഉല്‍പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനും ഇതുവഴി കഴിയുമെന്നാണ് മന്ത്രിസഭ വിലയിരുത്തല്‍.
Comments are closed for this post.