റിയാദ്: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമായതിനെ തുടർന്ന് ഈ വർഷം ഹജ്ജിന് തീർഥാടകരെ അയക്കേണ്ടതില്ലെന്ന് ശ്രീലങ്ക തീരുമാനിച്ചു. രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്ന് മുസ്‌ലിം മത സാംസ്കാരിക കാര്യ വകുപ്പ് അറിയിച്ചു.
1948 ലെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. വിദേശ കരുതൽ ശേഖരത്തിന്റെ ക്ഷാമം ഇന്ധനത്തിനും പാചക വാതകത്തിനും മറ്റ് അവശ്യവസ്തുക്കൾക്കുമായി പൗരന്മാർ തെരുവിൽ ഇറങ്ങിയിരിക്കുകയാണ്.
ആഭ്യന്തര കലാപം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങിയ ശ്രീലങ്കയിൽ ജന ജീവിതം തന്നെ ദുസഹമായിരിക്കുകയാണ്.
Comments are closed for this post.