ന്യൂഡല്‍ഹി: മാധ്യപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ ഹൈക്കോടതി വിധിക്കെതിരെ പ്രതി ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍, ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഏപ്രില്‍ 13 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു., ഇതിനെതിരെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രിംകോടതിയെ സമീപിച്ചത്.
വിചാരണ നടക്കേണ്ട കേസാണിതെന്നു പറഞ്ഞ സുപ്രിംകോടതി തെളിവുകള്‍ നിലനില്‍ക്കുമോ എന്ന് വിചാരണയില്‍ പരിശോധിക്കട്ടെയെന്നും പറഞ്ഞു. സാഹചര്യ തെളിവ് ,സാക്ഷി മൊഴികള്‍ എന്നിവ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നും കോടതി വ്യക്തമാക്കി.
വേഗത്തില്‍ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നായിരുന്നും അതിനാല്‍ നരഹത്യ നില നില്‍ക്കില്ലെന്നുമായിരുന്നു വെങ്കിട്ടരാമന്റെ അഭിഭാഷകന്റെ വാദം. ഇത് പൂര്‍ണമായും കോടതി തള്ളിനേരത്തെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹരജി അംഗീകരിച്ച് കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കേസ് നിലനില്‍ക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചത്.
Comments are closed for this post.