2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡോക്ടര്‍ മുബാറക്ക് പാഷ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍

കൊല്ലം: ഡോക്ടര്‍ മുബാറക് പാഷയെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ ആയി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നാല് വര്‍ഷക്കാലത്തേക്കാണ് നിയമനം. നിലവില്‍ ഒമാനിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഹെഡ് ഓഫ് ഗവര്‍ണന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് പ്ലാനിങ് ആയി സേവനം അനുഷ്ഠിക്കുകയാണ് ഡോ. പാഷ. ഇന്ത്യയിലെ സ്‌പെഷ്യല്‍ ഗ്രേഡ് കോളജുകളിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രിന്‍സിപ്പലായി ഫാറൂഖ് കോളജില്‍ അദ്ദേഹം നിയമിതനാകുന്നത് മുപ്പത്തിമൂന്നാമത്തെ വയസ്സിലായിരുന്നു.

കോളജിന്റെ ആധുനിക വല്‍ക്കരണത്തിന് നേതൃത്വം നല്‍കുക വഴി നാകിന്റെ(ചഅഅഇചമശേീിമഹ അലൈാൈലി േമിറ അരരൃലറശമേശേീി ഇീൗിരശഹ)ഫൈവ് സ്റ്റാര്‍ പദവി,യുജിസിയുടെ കോളജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്‌സലന്‍സ് ഗ്രാന്‍ഡ്,സംസ്ഥാനത്തെ മികച്ച കോളജിനുള്ള ആര്‍ ശങ്കര്‍ അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ മലബാറിലെ ആദ്യത്തെ കോളജായി ഫാറൂഖിനെ ഉയര്‍ത്തി.

2001-2004 കാലയളവിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള മൗലാനാ അബ്ദുല്‍ കലാം ആസാദ് ഫൗണ്ടേഷന്‍ അംഗീകാരം ലഭിച്ചതും, ഫാറൂഖ് കോളജിന്റെ മുഖമുദ്രയായ ലൈബ്രറി സമുച്ഛയം സമര്‍പ്പിക്കാന്‍ ഭാരതത്തിന്റെ രാഷ്ട്രപതി ആയിരുന്ന ഡോക്ടര്‍ എ.പി.ജെ അബ്ദുല്‍ കലാം ഫറൂഖ് കോളജ് സന്ദര്‍ശിച്ചതും ഡോക്ടര്‍ മുബാറക്ക് ഭാഷ പ്രിന്‍സിപ്പലായിരുന്ന കാലയളവിലാണ്,എന്നത് ശ്രദ്ധേയമാണ്.

കാലിക്കറ്റ്‌സര്‍വ്വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഇംഗ്ലണ്ടിലെ ഗ്ലാസ്‌കോ കാലിഡോണിയന്‍, അമേരിക്കയിലെ വെസ്റ്റ് വെര്‍ജീനിയ , സൗത്ത് കരോലിന എന്നീ സര്‍വകലാശാലകളുമായി അക്കാദമിക അഫിലിയേഷന്‍ ഉള്ള ഒമാനിലെ നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഹെഡ് ഓഫ് ഗവര്‍ണന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് പ്ലാനിംഗ് ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ, വിദേശ സര്‍വ്വകലാശാലകളുമായുള്ള ബന്ധവും, പരിചയസമ്പത്തും , വിദേശ വിദ്യാഭ്യാസ രീതികളിലുള്ള അവഗാഹവും , വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്കു് ഗുണകരമാകും എന്ന കാര്യത്തില്‍ സംശയമില്ല.

പ്രശസ്ത ചരിത്രപണ്ഡിതനായ ഡോക്ടര്‍ എം.ജി.എസ് നാരായണന്റെ മേല്‍നോട്ടത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ പാഷ നിരവധി അക്കാദമിക് പ്രബന്ധങ്ങളുടെ രചയിതാവാണ്.പ്രമുഖ അറബിക് പണ്ഡിതനും പാലക്കാട് വിക്ടോറിയ കോളേജിലെ പ്രൊഫസറും ആയിരുന്ന, പരേതനായ മവ്‌ലവി മുഹമ്മദ്.പി. ഇടശ്ശേരിയുടെയും, കൊടുങ്ങല്ലൂര്‍, പടിയത്ത് ബ്‌ളാങ്ങാച്ചാലില്‍ പി.കെ. മറിയുമ്മയുടെയും പുത്രനാണ്, ഡോ. പാഷ. ഫാറൂഖ് കോളേജിലെ നിയമ വിഭാഗം അധ്യാപിക ജാസ്മിന്‍ ഭാര്യയാണ്.മക്കള്‍: മുഹമ്മദ് ഖൈസ് ജാസിര്‍, മുഹമ്മദ് സമീല്‍ ജിബ്രാന്‍.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News