2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേറ്റു

കൊളംബോ: ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേറ്റു. 15 അംഗ മന്ത്രിസഭ നാളെ നിലവില്‍വരും.മുന്‍ പ്രധാനമന്ത്രിയും യുഎന്‍പി നേതാവുമാണ് വിക്രമസിംഗെ. പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.

പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ എടുത്തു കളയുന്ന ഭരണഘടനാ ഭേദഗതി പുതിയ സര്‍ക്കാരുമായി ആലോചിച്ചു നടപ്പാക്കുമെന്നും പാര്‍ലമെന്റിനെ ശാക്തീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. റെനിന്‍ പ്രധാനമന്ത്രിയാവുന്നത് ആറാം തവണയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.