റിയാദ്: സഊദിയിൽ ക്യാപിറ്റൽ മാർക്കറ്റിൽ നിയമ ലംഘനം നടത്തിയവരിൽ നിന്ന് തുക തിരിച്ചു പിടിക്കാൻ വിധി. ക്യാപിറ്റൽ മാർക്കറ്റ് നിയമവും പെരുമാറ്റ ചട്ടങ്ങളും ലംഘിച്ചതിന് യുവതി യുവാക്കളും കമ്പനികളും ഉൾപ്പെടെയുള്ളവർക്കെതിരെ സെക്യൂരിറ്റീസ് പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനുള്ള അപ്പീൽ കമ്മിറ്റി ഇത് സംബന്ധമായി 52 വിധികളാണ് പുറപ്പെടുവിച്ചത്. 15 പേരിൽ നിന്നായി 57 മില്യൺ റിയാൽ തിരിച്ചു പിടിച്ചതിന് പുറമെ 8 മില്യൺ റിയാൽ പിഴയും വിധിച്ചിട്ടുണ്ട്. വിപണിയിൽ ലിസ്‌റ്റ് ചെയ്‌ത കമ്പനികളുടെ ഓഹരികൾ നേരിട്ടോ അല്ലാതെയോ ട്രേഡ് ചെയ്യുന്നതിൽ നിന്ന് ഇവരെ വിലക്കുകയും ചെയ്‌തിട്ടുണ്ട്.
പോർട്ട്‌ഫോളിയോകൾ മാനേജുചെയ്യുന്നതിനോ നിക്ഷേപ ഉപദേശകനായി ജോലി ചെയ്യുന്നതിനോ വിപണിയിൽ ഓഹരികൾ ട്രേഡ് ചെയ്യുന്ന കമ്പനികളിൽ ജോലി ചെയ്യുന്നതിനോ ഇവരെ അനുവദിക്കുകയില്ല. സെക്യൂരിറ്റീസ് തർക്കങ്ങൾ പരിഗണിച്ച് അധികാരപരിധിയിലുള്ള അർദ്ധ-ജുഡീഷ്യൽ കമ്മിറ്റിയായ അപ്പീൽ കമ്മിറ്റി നടത്തിയ പരിശോധനയിൽ 15 പേർക്കെതിരെ അന്തിമവിധി പുറപ്പെടുവിക്കുകയും 37 പ്രതികളെ കുറ്റ വിമുക്തരാക്കുകയും ചെയ്തിട്ടുണ്ട്. .
Comments are closed for this post.