2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്പ്രിൻക്ലർ കരാര്‍ മുഖ്യമന്ത്രി അറിയാതെ; നടപ്പാക്കിയത് ശിവശങ്കര്‍ നേരിട്ടെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്പ്രിൻക്ലർ കരാറില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീന്‍ ചിറ്റ്. സ്പ്രിഗ്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് അറിവില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്.
കൊവിഡ് വിവര വികലനത്തിനുള്ള സ്പ്രിന്‍ക്ലര്‍ കരാറിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലായിരുന്നുവെന്ന് വിദഗ്ധ സമിതി. സ്പ്രിന്‍ക്ലര്‍ തയ്യാറാക്കിയ കരാര്‍ നടപ്പാക്കിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ നേരിട്ടാണ്. കരാര്‍ വിവരങ്ങള്‍ ചീഫ് സെക്രട്ടറിയോ മുഖ്യമന്ത്രിയോ അറിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശിവശങ്കറിനെതിരേ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്.

കൊവിഡിന്റെ മറവില്‍ രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ ബന്ധമുള്ള പിആര്‍ കമ്പനിക്ക് മറിച്ചു നല്‍കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. മലയാളി സ്ഥാപിച്ച കമ്പനി ഒരു വിവരവും ചോര്‍ത്തുന്നില്ലെന്നും സ്പ്രിൻക്ലർ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നല്‍കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞ സംഭവത്തിലാണ് പിന്നീട് കമ്മിറ്റിയെ വച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.