
ദോഹ: പ്രത്യേകതകള്‍ ഏറെയാണ് ഇത്തവണത്തെ ലോകകപ്പിന്. ഉദ്ഘാടന പരിപാടി മുതല്‍ ലോകം നെഞ്ചേറ്റിയ നിരവധി അവസരങ്ങള്‍. ആതിഥേയ രാജ്യത്തിന്റെ നിലപാടുകളാലും ഏറെ ശ്രദ്ധേയമായിട്ടുണ്ട് ഈ ലോകകപ്പ്. ഫലസ്തീന് എന്ന കുഞ്ഞു രാഷ്ട്രത്തെ ചേര്‍ത്തു പിടിച്ചൊരു ലോകകപ്പെന്ന ഖ്യാതി കൂടി കൈവന്നിരിക്കുന്നു ഈ കളിയുത്സവത്തിന്. ഇസ്റാഈലിനെതിരായ തങ്ങളുടെ നിലപാടുകള്‍ കാണികള്‍ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു ഇവിടെ. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്ബോള്‍ ആരാധകരുടെ അടുത്തേക്ക് ഇസ്റാഈല്‍ മാധ്യമപ്രവര്ത്തകന് ചെല്ലുന്നതാണ് വീഡിയോയില്‍. മൊറോക്കോ ഫാന്‍സ് ആദ്യം ചാനലിന് മുന്നില്‍ പോസ് ചെയ്യുന്നു. മൊറോക്കോ എന്ന ബാനറൊക്കെ പിടിച്ചാണ് അവര്‍ ചാനലിന് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ഇസ്റാഈല്‍ ചാനലാണെന്നറിഞ്ഞതോടെ അവര്‍ പിന്‍വാങ്ങുന്നു. ചാനലിനോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. ഇസ്റാഈല്‍ വേണ്ട. ഇവിടെ ഫലസ്നാണ് എന്ന് പറയുകയും ചെയ്യുന്നു അവര്‍. നമ്മള് സമാധാന കരാര്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടര്‍ മൊറോക്കന്‍ ഫാന്സിനോട് പറയുന്നു. എന്നാല്‍ തങ്ങള്‍ ഫലസ്തീനൊപ്പമാണെന്ന് അവര്‍ ആവര്‍ത്തിച്ച് അവര്‍ കാമറക്കു മുന്നില്‍ നിന്ന് നടന്നകലുന്നു.
ഖത്തറികളായ രണ്ടു പേരും ഇതേ പ്രതികരണമാണ് നടത്തുന്നത്. ഇസ്റാഈല്‍ ആണെന്നറിഞ്ഞതോടെ അവര്‍ മൈക്ക് മടക്കി നല്കുന്നു. ഒന്നും പറയാതെ നടന്നു പോവുന്നു. ജപ്പാന് ആരാധികയുടെ പ്രതികരണവും മറിച്ചായിരുന്നില്ല. ഏത് ചാനലാണെന്ന് ചോദിക്കുന്നു ഇസ്റാഈലെന്ന് പറഞ്ഞതോടെ നോ കമന്റ്സ് എന്ന ആംഗ്യം കാണിച്ച് പോവുന്നു. നിങ്ങള്‍ ഞങ്ങളെ ഇഷ്ടപ്പെടുന്നില്ലേ എന്നും ചോദിക്കുന്നുണ്ട് റിപ്പോര്‍ട്ടര്‍.
Comments are closed for this post.