2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സുരക്ഷയുടെ സര്‍വ്വ മതിലും തകര്‍ത്ത് കൊവിഡ് ഒളിമ്പിക് വില്ലേജിലും; രണ്ട് അത്‌ലറ്റുകള്‍ക്ക് കൂടി വൈറസ് ബാധ

ടോക്കിയോ: ഒളിമ്പിക് വില്ലേജില്‍ രണ്ട് അത്‌ലറ്റുകള്‍ക്ക് കൂടി കൊവിഡ്. നേരത്തെ ഒരു ഒഫീഷ്യലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഒളിമ്പിക്‌സ് ആരംഭിക്കാന്‍ അഞ്ചു ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് വില്ലേജില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് കേസുകള്‍ വര്‍ധിച്ചത് വില്ലേജില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.

സംഘാടക പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ട വിദേശിക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ച ഉടന്‍ തന്നെ ഇദ്ദേഹത്തെ ക്വാറന്റൈനിലേക്ക് മാറ്റിയിരുന്നു. 11,000 അത്‌ലറ്റുകളാണ് വില്ലേജില്‍ താമസിക്കുന്നത്.

2020ല്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റിയതായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.