2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

13.47 സെക്കന്‍ഡില്‍ 100 മീറ്റര്‍; കാണൂ 70കാരന്റെ ‘വൈറല്‍’ ഓട്ടം video

വാഷിങ്ടണ്‍: 13.47 സെക്കന്‍ഡില്‍ 100 മീറ്റര്‍. പറയുന്നത് വേഗരാജാവായ ഉസൈന്‍ ബോള്‍ട്ടിനെ കുറിച്ചല്ല. അമേരിക്കന്‍ സ്വദേശിയായ 70കാരന്‍ മൈക്കല്‍ കിഷിനെ കുറിച്ചാണ്. ചീറ്റയെ പോലെ കുതിച്ചു പായുന്ന മൈക്കലിന്റെ വീഡിയോ വൈറലായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.

ഫിനിഷിങ് ടൈം 13:47 എന്നാണ് വിഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ?ഫ്‌ലോട്രാക്ക്’ എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ വിഡിയോ വൈറലാവുകയും ചെയ്തു. ലക്ഷക്കണക്കിനുപേരാണ് വിഡിയോ ഷെയര്‍ ചെയ്ത് കുറഞ്ഞ സമയത്തിനുള്ളില്‍ കണ്ടത്.

13.47 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയെങ്കിലും 70 വയസിനു മുകളില്‍ പ്രായമുള്ളവരുടെ ഓട്ടമത്സരത്തില്‍ റെക്കോര്‍ഡ് അമേരിക്കയുടെ ബോബി വില്‍ഡെനാണ്. 2005 സീനിയര്‍ ഒളിമ്പിക്‌സില്‍ 12.77 സെക്കന്‍ഡിലാണ് ബോബി ഓട്ടം പൂര്‍ത്തിയാക്കിയത്. ഫിലാഡെല്‍ഫിയയുടെ ഡോണ്‍ വാരന്‍ 14.35 സെക്കന്‍ഡില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News