2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘പ്രാര്‍ത്ഥനകളിലും ചിന്തകളിലുമുണ്ട്, ഈ പരീക്ഷണ ഘട്ടത്തില്‍ കൂടെയുണ്ട്’; ഇന്ത്യയെ സഹായിക്കാന്‍ ആഹ്വാനം ചെയ്ത് അഫ്‌രീദിയും ശുഐബ് മാലിക്കും

ഇസ്‌ലാമാബാദ്: കൊവിഡ് രണ്ടാം തരംഗം അതിഭീകരമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയെ പിന്തുണച്ച്
ഗുരുതര സാഹചര്യത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യക്ക് പിന്തുണയുമായി പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്‌രീദിയും ശുഐബ് മാലിക്കും രംഗത്ത്. നേരത്തേ പിന്തുണയുമായി ശുഐബ് അക്തറും രംഗത്തെത്തിയിരുന്നു.

”ഇന്ത്യയില്‍ നിന്നും വരുന്ന വാര്‍ത്തകളും വിഡിയോകളും അത്യന്ത്യം വേദനാജനകമാണ്. നിങ്ങള്‍ ഞങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലുമുണ്ട്. ഷാഹിദ് അഫ്‌രീദിഫൗണ്ടേഷന്‍ ഈ പരീക്ഷണ സമയത്ത് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു” -അഫ്രീദി ട്വീറ്റ് ചെയ്തു.

”ബുദ്ധിമുട്ടേറിയ സമയത്ത് ചിന്തകളും പ്രാര്‍ഥനകളുമായി ഞങ്ങള്‍ ഇന്ത്യക്ക് കൂടെയുണ്ട്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നുള്ള ദുരന്തങ്ങള്‍ മായ്ച്ചുകളയാന്‍ ദൈവം നമ്മെ സഹായിക്കട്ടെ. ഇന്ത്യക്ക് കരുത്തോടെ ഇരിക്കാനാകട്ടെ” -ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവ് കൂടിയായ ശുഐബ് മാലിക് ട്വീറ്റ് ചെയ്തു.

നേരത്തേ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇന്ത്യക്കൊപ്പം നില്‍ക്കാനുള്ള ഹാഷ്ടാഗുകളായിരുന്നു കഴിഞ്ഞ കുറഞ്ഞു ദിവസങ്ങളായി പാകിസ്താനില്‍ ട്രെന്‍ഡിങ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.