2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ടോക്കിയോ ഒളിമ്പിക്‌സ്: മെഡലിലേക്ക് നീന്തിക്കയറാന്‍ മലയാളി താരം സജന്‍ പ്രകാശ് ഇന്നിറങ്ങുന്നു

എ കാറ്റഗറി യോഗ്യതാമാര്‍ക്കുമായി ഒളിമ്പിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം

ടോക്കിയോ: ഒളിമ്പിക്‌സ് നീന്തലില്‍ മലയാളത്തിന്റെ പ്രിയ താരം സജന്‍ പ്രകാശ് ഇന്ന് ടോക്കിയോയില്‍ മത്സരിക്കാനിറങ്ങും. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്ക് വിഭാഗത്തിലാണ് സാജന്‍ ഇന്ന് മത്സരിക്കുന്നത്. എ കാറ്റഗറി യോഗ്യതാമാര്‍ക്കുമായി ഒളിമ്പിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് സജന്‍ പ്രകാശ്. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയിരുന്നു സജന്‍.

കരിയറിലെ മികച്ച പ്രകടനം ഒപ്പം ഒരു മെഡല്‍. ഇതാണ് സജന്റെ ലക്ഷ്യം. രണ്ടിനങ്ങളില്‍ മാത്രമാണ് സജന്‍ മത്സരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.