2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായവന്‍ നിങ്ങളെ ഒരിക്കലും മറക്കില്ല പെലെ’ ഹൃദയം തൊട്ട് റൊണാല്‍ഡോയുടെ കുറിപ്പ്

ഫുട്ബാള്‍ ഇതിഹാസം പെലെയുടെ നിര്യാണത്തില്‍ അനുശോചന കുറിപ്പുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സോഷ്യല്‍ മീഡയയിലാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം. ”എല്ലാ ബ്രസീലുകാര്‍ക്കും പ്രത്യേകിച്ച് എഡ്‌സണ്‍ അരാന്റസ് ഡൊ നാസിമെന്റോയുടെ കുടുംബത്തിന് അഗാധമായ അനുശോചനം. ഫുട്ബാള്‍ ലോകം മുഴുവന്‍ നെഞ്ചേറ്റിയ പെലെയുടെ വിയോഗത്തിലെ വേദന പ്രകടിപ്പിക്കാന്‍ വിട എന്ന വെറുമൊരു വാക്ക് മതിയാവില്ല. ദശലക്ഷക്കണക്കിനാളുകള്‍ക്ക് പ്രചോദനമായി ഇന്നലെയും ഇന്നും എന്നും പെലെയുണ്ടാവും. നിങ്ങള്‍ എന്നോട് കാണിച്ച സ്‌നേഹം അകലെ ആയിരുന്നപ്പോള്‍ പോലും പ്രതിഫലിച്ചു. പെലെയെ ഒരിക്കലും മറക്കില്ല. ലോകത്തെ ഓരോ ഫുട്ബാള്‍ പ്രേമികളിലും അദ്ദേഹത്തിന്റെ ഓര്‍മകളുണ്ടാവും. സമാധാനത്തില്‍ വിശ്രമിക്കൂ കിങ് പെലെ” എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുറിപ്പ്.

ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ വൈകാരിക കുറിപ്പ് പങ്കുവെച്ച റൊണാള്‍ഡോക്ക് ആശ്വാസവാക്കുകളുമായി പെലെ രംഗത്തെത്തിയിരുന്നു. പോര്‍ച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നെന്ന് കുറിച്ച റൊണാള്‍ഡോക്ക്, ഞങ്ങളെ പുഞ്ചിരിപ്പിച്ച സുഹൃത്തിന് നന്ദിയെന്നാണ് പെലെ പ്രതികരിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.