2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മെസ്സിയേയും റൊണാള്‍ഡോയേയും കടത്തി വെട്ടി 2020ലെ മികച്ച താരമായി റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി

സൂറിച്ച്: 2019ലെ ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ ഫുട്ബാളര്‍ പുരസ്‌കാരം ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിക്ക്. അന്തിമപ്പട്ടികയിലുണ്ടായിരുന്ന യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സി എന്നിവരെ പിന്തള്ളിയാണ് ലെവന്‍ഡോവ്‌സ്‌കി പുരസ്‌കാരത്തിന് അര്‍ഹനായത്.

ബയേണിനെ ചാമ്പ്യന്‍സ് ലീഗിലും ജര്‍മന്‍ ബുണ്ടസ് ലിഗയിലും ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട് ഈ പോളണ്ടുകാരന്. ജര്‍മന്‍കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ് എന്നിവയിലും വിജയികളാക്കി. ഇക്കാലയളില്‍ 60 ഗോളുകളാണ് താരം നേടിയത്. കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ ടോപ് സ്‌കോററായിരുന്നു ലെവന്‍ഡോവ്‌സ്‌കി.

13 വര്‍ഷത്തിനിടെ മെസ്സിയും റൊണാള്‍ഡോയുമല്ലാതെ ഫിഫ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ താരമാണ് ലെവന്‍ഡോവ്‌സ്‌കി. 2018ല്‍ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഫിഫ അംഗരാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകര്‍, ക്യാപ്റ്റന്‍മാര്‍, തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വോട്ടും (75%) ആരാധകവോട്ടും (25%) അടിസ്ഥാനമാക്കിയാണ് പുരസ്‌കാര ജേതാക്കളെ നിര്‍ണയിക്കുന്നത്.

   

ലൂസി ബ്രോണ്‍സ് (മാഞ്ചസ്റ്റര്‍ സിറ്റി–ഇംഗ്ലണ്ട്) മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടു. ലിവര്‍പൂര്‍ മാനേജര്‍ യുര്‍ഗന്‍ ക്ലോപ്പ് മികച്ച കോച്ചിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച വനിതാ പരിശീലക നെതര്‍ലാന്‍ഡ്‌സ് കോച്ച് സറീന വീഗ്!മാനാണ്.

മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം ടോട്ടനത്തിന്റെ സണ്‍ ഹ്യൂങ്മിന്‍ നേടി. കുട്ടികളിലെ ദാരിദ്ര്യത്തെ ചെറുക്കാനുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇംഗ്ലീഷ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന് ഫിഫ ഫൗണ്ടേഷന്‍ അവാര്‍ഡ് ലഭിച്ചു. അദ്ദേഹത്തിന്റെ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പിന്തുണക്കാന്‍ ഫിഫ ഒരു ലക്ഷം യു.എസ് ഡോളര്‍ സംഭാവന ചെയ്യും.
മറ്റു പുരസ്‌കാരങ്ങള്‍:

മികച്ച ഗോളി (വനിത): സാറ ബുഹാദി (ഒളിംപിക് ലിയോണെ – ഫ്രാന്‍സ്)

മികച്ച ഗോളി (പുരുഷന്‍): മാനുവല്‍ ന്യൂയര്‍ (ബയണ്‍ മ്യൂണിക് – ജര്‍മനി)

ഫാന്‍ പുരസ്‌കാരം: മാരിവാള്‍ഡോ ഫ്രാന്‍സിസ്‌കോ ഡാ സില്‍വ

ഫിഫ ഫെയര്‍ പ്ലേ അവാര്‍ഡ്: മാറ്റിയ ആഗ്‌നസ് (ഇറ്റലി)
ഫിഫ ലോക ഇലവന്‍:

ഗോളി: അലിസന്‍ ബെക്കര്‍ (ലിവര്‍പൂള്‍)

ഡിഫന്‍ഡേഴ്‌സ്: ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോ!ള്‍ഡ്, വിര്‍ജില്‍ വാന്‍ദെയ്ക് (ഇരുവരും ലിവര്‍പൂള്‍), സെര്‍ജിയോ റാമോസ് (റയല്‍ മാഡ്രിഡ്), അല്‍ഫോന്‍സോ ഡേവിസ് (ബയേണ്‍ മ്യൂണിക്).

മിഡില്‍ഫീല്‍ഡ്: ജോഷ്വ കിമ്മിച്ച് (ബയേണ്‍ മ്യൂണിക്), കെവിന്‍ ഡിബ്രുയ്ന്‍ (മാഞ്ചസ്റ്റര്‍ സിറ്റി), തിയാഗോ അല്‍കാന്‍ട്ര (ലിവര്‍പൂള്‍).

ഫോര്‍വേര്‍ഡ്: ലയണല്‍ മെസ്സി (ബാഴ്‌സലോണ), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (യുവന്റസ്), റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി (ബയേണ്‍ മ്യൂണിക്).


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.