2023 February 04 Saturday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

കന്തൂറയും തലപ്പാവും പര്‍ദ്ദയുമണിഞ്ഞ് ഖത്തറിനെ ഹൃദയത്തിലേറ്റി വിദേശ കാണികള്‍; ലോകകപ്പിലെ നിറമേറും കാഴ്ചകള്‍

ദോഹ: കന്തൂറയും തലപ്പാവായ ഖത്‌റയും വട്ടക്കെട്ടായ ഇഗാലും അണിഞ്ഞ് നടക്കുന്ന വിദേശികളായ ആണുങ്ങള്‍. പര്‍ദ്ദയണിഞ്ഞ് പെണ്ണുങ്ങള്‍. ഫുട്‌ബോള്‍ പൂരപ്പറമ്പിലെ തെരുവീഥികളിലെ മനോഹര കാഴ്ചകളിലൊന്നാണിത്. സൂഖ് വാഖിഫിലും മെട്രോ സ്‌റ്റേഷനിലും എന്തിനേറെ ഗാലറികളിലും നിറക്കാഴ്ചയാണിത്. ഇന്നലെ നടന്ന ഘാന- കോറിയ മത്സരത്തിലും കണ്ടു തലപ്പാവണിഞ്ഞ വിദേശ കാണികളെ.

പോരാത്തിന് 32 രാജ്യങ്ങളുടേയും നിറങ്ങളിലുള്ള ഖത്‌റയും ലഭ്യമാണ് ഇവിടെ. പല നിറങ്ങളില്‍ ചേലുകളില്‍ പൂത്തുലഞ്ഞ് നില്‍ക്കുകയാണ് അക്ഷരാര്‍ത്ഥത്തില്‍ ദോഹ തെരുവുകള്‍. മിക്ക ദിവസങ്ങളിലും, തലസ്ഥാനമായ ദോഹയിലെ സൂഖ് വാഖിഫ് മെട്രോ സ്‌റ്റേഷന്റെ ഒരു കോണിലുള്ള ഘുത്ര മുണ്ടോ സ്റ്റോറില്‍ 26കാരനായ നഈമിയെ കാണാം. നല്ല കച്ചവടമാണ് നഈമിക്ക്. നൂറുകണക്കിനാളുകളാണ് ദിവസവും കടയില്‍ നിന്ന് തങ്ങളുടെ രാജ്യത്തിന്റെ നിറത്തിലുള്ള പരമ്പരാഗത അറേബ്യന്‍ വസ്ത്രവും വാങ്ങിപ്പോവുന്നത്. എന്നാല്‍ ഇത് വെറുമൊരു കച്ചവടം മാത്രമല്ല നഈമിക്ക്. താന്‍ അഭിമാനം കൊള്ളുന്ന തന്റെ സംസ്‌ക്കാരത്തെ മറുനാട്ടുകാര്‍ക്കു കാണിച്ചു കൊടുക്കുക കൂടിയാണ് അദ്ദേഹം. ഞങ്ങളുടെ ദേശീയ വസ്ത്രധാരണത്തിന്റെ ഭാഗമായ ഒരു വലിയ ഏകീകൃത ചിഹ്നമാണ് ഖത്‌റ-അദ്ദേഹം പറയുന്നു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by WORLDCUP THOBES (@wctqatar)

പര്‍ദ്ദയെ കുറിച്ചും കന്തൂറയെ കുറിച്ചുമുള്ള മുഴുവന്‍ തെറ്റിദ്ധാരണയും ഇത് ധരിച്ചതോടെ മാറിയെന്ന് വിദേശികളായ സ്ത്രീകളും പുരുഷന്‍മാരും ഒറ്റശ്വാസത്തില്‍ പറയുന്നു. താന്‍ ഖത്തരിയാണെന്ന് തനിക്കനുഭവപ്പെടുന്നു എന്നാണ് ചൈനയില്‍ നിന്നുള്ള ഒരു യുവതി പറയുന്നത്. തനിക്ക് ഈ വസ്ത്രം ഒരു രാജകീയാനുഭവമാണ് പകര്‍ന്ന് നല്‍കുന്നതെന്ന് കാനഡയില്‍ നിന്നുള്ള ഒരു ബാലന്‍ പ്രതികരിക്കുന്നു.

വെള്ളയില്‍ ചുവന്ന ചതുരക്കളങ്ങളോടെ കന്തൂറയും, തലപ്പാവായ ഖത്‌റയും വട്ടക്കെട്ടായ ഇഗാലും അണിഞ്ഞ് സൂഖ് വാഖിഫിലൂടെയും മെട്രോ സ്റ്റേഷനിലൂടെയും നടന്നുനീങ്ങുന്ന ക്രൊയേഷ്യന്‍ ആരാധകരുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.മുഖത്തും ശരീരത്തിലും ചായംപൂശിയും, പുതുമയുള്ള തൊപ്പിയും മുഖംമൂടികളും വെപ്പുമുടികളുമണിഞ്ഞ് ലോകകപ്പ് ഗാലറികളെ വര്‍ണാഭമാക്കുന്ന പതിവ് ചിത്രങ്ങളില്‍നിന്നും വേറിട്ടതാണ് ഇപ്പോള്‍ ഖത്തറിലെ ഗാലറികളില്‍നിന്നുള്ളത്. സൂഖ് വാഖിഫ്, ഫിഫ ഫാന്‍ സോണ്‍, ദോഹ കോര്‍ണിഷ് ഉള്‍പ്പെടെ ആഘോഷ വേദികളില്‍ കന്തൂറയും ഇഗാലുമണിഞ്ഞ തെക്കനമേരിക്കക്കാര്‍ പതിവുകാഴ്ചയായിരിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.