2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘പുലരാതെ പോയ എന്റെ കിനാവാണ് മകനേ നീ യാഥാര്‍ത്ഥ്യമാക്കിയത്’; വികാരാധീനയായി ഇന്ത്യന്‍ സ്പ്രിന്റ് റാണി

ടോക്കിയോ: ടോക്കിയോവില്‍ നീരജ് ചോപ്ര എന്ന 23കാരന്‍ പൊന്നണിഞ്ഞപ്പോള്‍ ഇങ്ങ് കുഞ്ഞുകേരളത്തില്‍ കണ്ണും കരളും നിറഞ്ഞ ഒരാളിരിപ്പുണ്ടായിരുന്നു. നൂറിലരംശത്തിന്റെ വ്യത്യാസത്തില്‍ മെഡല്‍ കൈവിട്ടുപോയി മൂന്നരപ്പതിറ്റാണ്ടിലേറെയായി തീരാത്തൊരു നോവു പേറുന്നൊരാള്‍. മറ്റാരുമല്ല ഇന്ത്യയുടെ സ്പ്രിന്റ് റാണി പി.ടി.ഉഷ. നീരജിന്‍രെ വിജയം തെല്ലൊന്നുമല്ല ഉഷയെ സന്തോഷത്തിലാക്കിയത്.

് ‘പുലരാതെ പോയ എന്റെ കിനാവാണ് നീ യാഥാര്‍ത്ഥ്യമാക്കിയത മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം നീ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. നന്ദി എന്റെ മോനെ’… വികാരനിര്‍ഭരമായി ഉഷ ട്വിറ്ററില്‍ കുറിച്ചു. നീരജിനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് ഉഷയുടെ ട്വീറ്റ്.

ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വേദാനജനകമായ അനുഭവത്തിലൂടെ കടന്നുപോയ ആളാണ് ഉഷ. മുപ്പത്തിയേഴ് കൊല്ലം മുന്‍പ് ലോസ് ആഞ്ജല്‍സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫൈനലില്‍ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായത്. ഉഷയുടെ മാത്രമല്ല, ഇന്ത്യന്‍ കായികചരിത്രത്തില്‍ തന്നെ ഏറ്റവും ഹൃദയഭേദകമായ ദിനമായിരുന്നു അത്. ഈ പിഴയാണ് ഇപ്പോള്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിക്കൊണ്ട് നീരജ് തീര്‍ത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.