2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നാലാം ടെസ്റ്റില്‍ കാണികളായി പ്രധാനമന്ത്രിമാര്‍, മോദിയും ആന്റണി ആല്‍ബനീസും സ്‌റ്റേഡിയത്തില്‍; ആസ്‌ത്രേലിയക്ക് ബാറ്റിങ്

അഹ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ നിര്‍ണായകമായ നാലാം ടെസ്റ്റ് മത്സരത്തിന് വേദിയുണര്‍ന്നു. ടോസ് നേടിയ ആസ്‌ത്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. മത്സരത്തിന് കാണികളായി ഇന്ത്യ ആസ്‌ത്രേലിയ പ്രധാനമന്ത്രിമാരും എത്തിയിട്ടുണ്ട്. മോദിയും ആന്റണി ആല്‍ബനീസും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തി.

ഇന്ത്യക്കായി രോഹിത്, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ശ്രികര്‍ ഭരത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് കളത്തിലിങ്ങുന്നത്. സിറാജിനു പകരം ഇന്ന് മുഹമ്മദ് ഷമിയാണ്.

ആസ്‌ത്രേലിയക്കായി ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖ്വാജ, മാര്‍നസ് ലബൂഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, കാമറണ്‍ ഗ്രീന്‍, അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, ടോഡ് മര്‍ഫി, മാത്യു കുനെമന്‍ എന്നിവരും ഇറങ്ങുന്നു.

   

കളിയും പരമ്പരയും പിടിച്ച് തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ് ഇന്ത്യന്‍ ലക്ഷ്യം. എന്നാല്‍, ഇതിനകം ഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞ കംഗാരുക്കള്‍ക്ക് സ്വന്തം മണ്ണിലെ ഇന്ത്യന്‍ പടയോട്ടം അവസാനിപ്പിക്കലും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.