2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘പാവങ്ങള്‍ക്കും കറുത്തവര്‍ക്കും ശബ്ദം നല്‍കി, ബ്രസീലിന് ദൃശ്യത നല്‍കി; പെലെ..താങ്കള്‍ക്കു മുമ്പ് ഫുട്‌ബോള്‍ ഒരു കായിക വിനോദം മാത്രമായിരുന്നു’- നെയ്മര്‍

അന്തരിച്ച ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസം പെലെക്ക് അനുശോചനവുമായി നെയ്മറും. പെലെക്ക് മുമ്പ് ഫുട്ബാള്‍ എന്നത് ഒരു കായിക വിനോദം മാത്രമായിരുന്നുവെന്നും പെലെ അതിനെ മാറ്റിമറിച്ച് ഒരു കലയും വിനോദവുമാക്കിയെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

”പെലെക്ക് മുമ്പ് 10 എന്നത് ഒരു അക്കം മാത്രമായിരുന്നു എന്ന വാചകം ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. എന്നാല്‍, മനോഹരമായ ഈ വാചകം അപൂര്‍ണമാണ്. പെലെക്ക് മുമ്പ് ഫുട്ബാള്‍ എന്നത് ഒരു കായിക വിനോദം മാത്രമായിരുന്നുവെന്ന് ഞാന്‍ പറയും. പെലെ അതിനെ മാറ്റിമറിച്ചു. അദ്ദേഹം ഫുട്ബാളിനെ ഒരു കലയാക്കി, വിനോദമാക്കി. പാവപ്പെട്ടവര്‍ക്കും കറുത്തവര്‍ക്കും അദ്ദേഹം ശബ്ദം നല്‍കി. പ്രത്യേകിച്ച്, ബ്രസീലിന് അദ്ദേഹം പ്രചാരം നല്‍കി. ഫുട്ബാളിന്റെയും ബ്രസീലിന്റെയും പദവി ഉയര്‍ത്തിയതിന് രാജാവിന് നന്ദി! അദ്ദേഹം പോയി, പക്ഷേ അദ്ദേഹത്തിന്റെ മാന്ത്രികത അവശേഷിക്കുന്നു. പെലെ എന്നെന്നും” ഹൃദയം തൊടുന്ന വാക്കുകളില്‍ നെയ്മര്‍ കുറിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.