2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ടെന്നീസിൽ ലോക രണ്ടാം നമ്പർ താരം ജപ്പാന്റെ നവാമി ഒസാകയും പുറത്ത്

ടോക്കിയോ: ഒളിമ്പിക്‌സ് ടെന്നീസിൽ വീണ്ടും അട്ടിമറി. ലോക രണ്ടാം നമ്പർ താരം നവാമി ഒസാക പുറത്തായി. ടെന്നീസിൽ ജപ്പാന്റെ ഉറച്ച മെഡൽ പ്രതീക്ഷയുയായിരുന്ന നവോമി മൂന്നാം റൗണ്ടിലാണ് പുറത്തായത്.

ചെക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വോൻഡ്രസോവയാണ് ഒസാകയെ ഏകപക്ഷീയമായ സെറ്റുകൾക്ക് അട്ടിമറിച്ചത്. സ്‌കോർ 6-1, 6-4.
ലോക റാങ്കിങ്ങിൽ 42ാം സ്ഥാനത്താണ് വോൻഡ്രസോവ.

നാലുതവണ ഗ്രാൻഡ് സ്ലാം കിരീടം നേടിയ ഒസാക്ക ടോക്കേിയോ ഒളിമ്പിക്‌സിന്റെ ഐക്കണുകളിൽ ഒരാളായിരുന്നു. എന്നാൽ
സ്വന്തം നാട്ടുകാർക്ക് മുന്നിൽ സ്വർണം നേടാനുള്ള മോഹം ഇതോടെ പൊലിഞ്ഞിരിക്കുകയാണ്.

ഒളിമ്പിക്‌സ് വനിത ടെന്നീസിൽ ആദ്യ റൗണ്ടിൽ തന്നെ വൻ അട്ടിമറി നടന്നിരുന്നു. ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടി 48ാം സ്ഥാനത്തുള്ള സാറ സോറിബസ് ടോർമോയോട് എതിരില്ലാത്ത സെറ്റുകൾക്ക് തോറ്റ് പുറത്താകുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.