2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഷമി…ഷമി… ഗാലറിയില്‍ ആരവം; സംഘ് സൈബര്‍ ആക്രമണങ്ങള്‍ക്കു ശേഷം കളിക്കാനിറങ്ങിയ മുഹമ്മദ് ഷമിയെ കൈയടിച്ച് വരവേറ്റ് കാണികള്‍ video

ദുബൈ: മുഹമ്മദ് ഷമിയെന്ന ഇന്ത്യന്‍ താരം കളിക്കളത്തിലിറങ്ങിയപ്പോള്‍ ദുബൈ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന്റെ ഗാലറിയുടെ മട്ടുമാറി. ഒരേ താളത്തില്‍ ഒരേ സ്വരത്തില്‍ അവിടെ ആരവമുയര്‍ന്നു. ഷമി..ഷമി…ഉയര്‍ന്നും താണും ഈണത്തില്‍ ആ ആരവും താഴെ കളിക്കളത്തില്‍ ഷമിയുടെ ഹൃദയത്തില്‍ തൊട്ടു. പാകിസ്താനുമായുള്ള കളിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് ഷമിക്കെതിരെ സംഘ് പരിവാര്‍ നടത്തിയ മുഴുവന്‍ തെറിയഭിഷേകത്തിനുമുള്ള മറുപടിയായിരുന്നു അത്.

ലോകകപ്പ് ടി20യിലെ രണ്ടാം മത്സരത്തില്‍ കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിനോടാണ് ഇന്ത്യ ഏറ്റുമുട്ടിയത്. എന്നാല്‍ ദയനീയ പരാജയമായിരുന്നു ഫലം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 110 റണ്‍സാണെടുത്തത്.നായകന്‍ കോഹ്‌ലി ഉള്‍പെടെ റണ്‍സില്‍ ഒരക്കം കടന്നിരുന്നില്ല. ന്യൂസിലാന്‍ഡ് 14.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ന്യൂസിലാന്‍ഡിനായി മാര്‍ട്ടിന്‍ ഗപ്റ്റില്‍(20) ഡാരിയേല്‍ മിച്ചല്‍(49), കെയിന്‍ വില്യംസണ്‍(33) എന്നിവര്‍ തിളങ്ങി.

ഇതോടെ ഇന്ത്യയുടെ സെമി പ്രവേശന പ്രതീക്ഷ പോലും തുലാസിലായിരിക്കുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.