2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘ദേശീയ ഗുസ്തി ഫെഡറേഷന്‍ ചുമതലക്ക് അഡ്‌ഹോക് കമ്മിറ്റി വേണം’; ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന് കത്തയച്ച് കേന്ദ്രമന്ത്രി

ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന് കത്തയച്ച് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭരണ നിര്‍വഹണത്തിനായി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന് കത്തയച്ചു.

കായിക താരങ്ങളുടെ സമ്മര്‍ദത്തിന് പിന്നാലെ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് നിര്‍ദ്ദേശം. ഗുസ്തി താരങ്ങളുടെ സെലക്ഷന്‍ അടക്കം പുതിയ അഡ്‌ഹോക് കമ്മിറ്റിയാണ് നിര്‍വഹിക്കേണ്ടതെന്നും നിര്‍ദേശിച്ചിട്ടുണ്ട്

ഗുസ്തി താരങ്ങള്‍ക്ക് സമയം നല്‍കാതെ മത്സരങ്ങള്‍ പ്രഖ്യാപിച്ചതും പുതിയ ഭരണ സമിതി പഴയ ഭാരവാഹികളുടെ പിടിയാലാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പത്മശ്രീ അടക്കം താരങ്ങള്‍ തിരികെ നല്‍കിയതോടെ പ്രതിരോധത്തിലായതോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.

ഗുസ്തി ഫെഡറേഷന്‍ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത് അടക്കമുള്ളവയില്‍ നിലവിലുള്ള ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല. ജൂനിയര്‍ മത്സരങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ അരംഭിക്കുമെന്നു പുതിയതായി ചുമതലേയറ്റ ഉടനെ തന്നെ അധ്യക്ഷന്‍ പ്രഖ്യാപിച്ചത് നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.

മത്സരിക്കുന്ന താരങ്ങള്‍ക്ക് ഒരുക്കങ്ങള്‍ക്കായി 15 ദിവസം അനുവദിക്കേണ്ടതുണ്ടെന്നും എന്നാല്‍ അതൊന്നും പരി?ഗണിക്കാന്‍ ഭരണ സമിതിക്ക് സാധിച്ചില്ലെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.