പലതരത്തിലുള്ള യുദ്ധങ്ങള്‍ കേട്ടിട്ടില്ലേ. പലതും വെട്ടിപ്പിടിക്കാനുള്ള യുദ്ധങ്ങള്‍. ഇവിടെയിതാ ഇന്‍സ്റ്റഗ്രാമിലെ ലൈക് റെക്കോര്‍ഡ് വെട്ടിപ്പിടിക്കാനുള്ള പൊരിഞ്ഞ യുദ്ധം. ലോകചാമ്പ്യന്‍മാരായ അര്‍ജന്റീന തലവന്‍ ലയണല്‍ മെസ്സിയുടേയും പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടേയും ഫാന്‍സുകള്‍ തമ്മിലാണ് യുദ്ധം. ‘മുട്ട’യുദ്ധമാണ് ഇന്‍സ്റ്റഗ്രാമില്‍ നടക്കുന്നത്. എന്താണെന്നല്ലേ..
View this post on Instagram
ഓര്‍മയുണ്ടോ. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും ലൈക്ക് എന്ന റെക്കോര്‍ഡ് സൃഷ്ടിച്ച മുട്ടയുടെ ചിത്രം (world record Egg) . ഇപ്പോഴിതാ ലോകകപ്പുയര്‍ത്തിയ മെസ്സിയുടെ ചിത്രം റെക്കോര്‍ഡിലേക്ക് എത്തുകയാണ്. ആ വഴിയൊന്ന് എളുപ്പമാക്കാനായി നേരത്തെ ‘മുട്ട’ ലൈക് ചെയ്ത മെസ്സി ഫാന്‍സ് അത് തകൃതിയായി ഡിസ് ലൈക് ചെയ്യുകയാണ്. അതേസമയം നേരത്തെ റെക്കോര്‍ഡ് ജേതാവായിരുന്ന ക്രിസ്റ്റിയാനോ ഫാന്‍സ് കൂട്ടത്തോടെ ചേര്‍ന്ന് ഈ ചിത്രം ലൈക് ചെയ്യുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.
View this post on Instagram
ലൈക്കില്‍ ക്രിസ്റ്റിയാനോടെ വെട്ടിച്ച മെസ്സി ഒന്നാം സ്ഥാനത്തേക്ക് എത്താതിരിക്കാനാണത്രെ ഇത്. ഏതായാലും സോഷ്യല്‍ മീഡിയയില്‍ വര്‍ദ്ധിത വീര്യത്തോടെ തുടരുകയാണ് ഈ വിചിത്ര ‘യുദ്ധം’.. കൂടിയും കുറഞ്ഞും കളിക്കുന്നു മുട്ടയുടെ ലൈക്കും.
ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് മെസ്സി ഭേദിച്ചിരുന്നു. മെസ്സി പങ്കുവെച്ച കപ്പുയര്‍ത്തി നില്‍ക്കുന്നചിത്രം, ഇന്‍സ്റ്റഗ്രാമില്‍ ഒരു കായികതാരത്തിന്റെ ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്യപ്പെട്ട പോസ്റ്റായിരിക്കുകയാണ്. 56 കോടിയിലേറെ ലൈക്കുകളാണ് ഇപ്പോള്‍ വേള്‍ഡ് റെക്കോര്‍ഡ് എഗ്ഗിനുള്ളത്.
Comments are closed for this post.