2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമംഗങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ്

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമംഗങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ്. രോഗം ബാധിച്ചത് ആര്‍ക്കെന്ന് വെളിപെടുത്തിയിട്ടില്ല. താരം ബന്ധുവിന്റെ സ്ഥലത്ത് ഹോം ക്വാറന്റൈനില്‍ കഴിയുകയാണെന്ന് വക്താവ് അറിയിച്ചു. തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ആഗസ്റ്റ് 14നാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റുകളടങ്ങിയതാണ് പരമ്പര. ഓഗസ്റ്റ് നാലിന് ട്രെന്‍ഡ് ബ്രിഡ്ജിലാണ് ആദ്യ ടെസ്റ്റ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനോട് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ വരുന്ന പരമ്പര എന്ന നിലയില്‍ ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. വിരാട് കോലി, പരിശീലകന്‍ രവി ശാസ്ത്രി എന്നിവര്‍ക്കും പരമ്പര നിര്‍ണായകമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.