ചിറ്റഗോങ്; ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിന് കൂറ്റന്‍ വിജയലക്ഷ്യം. ഇഷാന്‍ കിഷന്‍,വിരാട് കോലി എന്നിവരുടെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സാണ് ഇന്ത്യ നേടിയത്. 126 പന്തില്‍ ഇരുന്നൂറു തികച്ച് ഇഷാന്‍ കിഷന്‍ ഏക ദിന ക്രിക്കറ്റില്‍ അതിവേഗ ഇരട്ട സെഞ്ച്വറി നേടി.23 ഫോറും ഒന്‍പതു സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോര്‍ഡ് ഇനി ഇഷാന്റെ പേരിലാണ്. വിരാട് കോലി 91 പന്തില്‍ 113 റണ്‍സ് നേടി.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ഇഷാന്‍ 85 പന്തില്‍ നിന്നാണ് മൂന്നക്കം കടന്നത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏഴാമത്തെയും ഇന്ത്യയുടെ നാലാമത്തെയും ബാറ്ററാണ് ഇഷാന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ എന്നിവരാണ് ഇരട്ട ശതകം നേടിയ ഇന്ത്യന്‍ താരങ്ങള്‍. ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയില്‍, പാകിസ്ഥാന്റെ ഫഖര്‍ സമാന്‍ എന്നിവരും നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
Comments are closed for this post.