തോല്‍പിച്ചത് കരുത്തരായ ആസ്‌ത്രേലിയയെ
ടോക്കിയോ: പുരുഷ ഹോക്കി ടീമിനു പിന്നാലെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമും സെമിയില്‍. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഒലിമ്പിക്‌സില്‍ സെമിയില്‍ ഇടം നേടുന്നത്. കരുത്തരായ ആസ്‌ത്രേലിയയെ തറപറ്റിച്ചാണ് ഇന്ത്യന്‍ പെണ്ണുങ്ങളുടെ നേട്ടം. സ്‌കോര്‍ 1-0. അര്‍ജന്റീനയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി.
ഒളിംപിക്‌സ് പുരുഷവിഭാഗം ഹോക്കിയിലും ഇന്ത്യ സെമിഫൈനലില്‍ എത്തിയിട്ടുണ്ട്. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 1980ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒളിംപിക്‌സില്‍ സെമിഫൈനില്‍ എത്തുന്നത്.
ഏഴാം മിനിറ്റില്‍ ദില്‍പ്രീത് സിങ്ങ് 16ാം മിനിറ്റില്‍ ഗുജ്‌റന്ത് സിങ്ങുമാണ് 57ാം മിനിറ്റില്‍ ഹാര്‍ദിക്കുമാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്.
45ാം മിനിറ്റില്‍ ബ്രിട്ടന്‍ ഒരു ഗോള്‍ തിരിച്ചടിച്ച് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ഒറ്റക്കെട്ടായുള്ള പ്രകടനത്തിന് മുന്‍പില്‍ ബ്രിട്ടന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.
Comments are closed for this post.