ടോക്കിയോ: ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ കസാഖിസ്ഥാനെ തോല്‍പിച്ച് ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
നാലുസെറ്റുകളിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ അതാനു ദാസ്, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായ് സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കസാഖിസ്ഥാന്റെ ഇല്‍ഫാത്ത് അബ്ദുല്ലിന്‍, ഡെനിസ് ഗാന്‍കിന്‍, സാന്‍ഷാര്‍ മുസയേവ് സഖ്യത്തെ കീഴടക്കിയത്. ഇന്ത്യന്‍ ടീം 6-2ന്റെ വിജയമാണ് സ്വന്തമാക്കിയത്.
വനിതാവിഭാഗം ഫെന്‍സിങ്ങില്‍ വിജയത്തോടെ തുടങ്ങിയ ഇന്ത്യക്ക് പിന്നീട് പിഴച്ചു. ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഏക ഫെന്‍സറായ ഭവാനി നാലാം സീഡായ മനോന്‍ ബ്രൂനെറ്റിനോടാണ് പരാജയപ്പെട്ടത്.
Comments are closed for this post.