തിരുവനന്തപുരം: കരാട്ടെ അസോസിയേഷന്‍ ഭാരവാഹിയായ ബിജെപി അനുഭാവിയുടെ സംഘടനയ്ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ അഫിലിയേഷന്‍ ലഭിക്കാന്‍ ശുപാര്‍ശ നല്‍കിയ സംഭവത്തില്‍ കാട്ടാക്കട എം.എല്‍.എ ഐ.ബി.സതീഷിനോട് വിശദീകരണം തേടി സി.പി.എം.ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് വിശീദരണം ചോദിച്ചത്.
അതേസമയം മറ്റു രണ്ടു ജില്ലാ കമ്മിറ്റി അംഗങ്ങളും ഇതേ ശുപാര്‍ശ നല്‍കിയപ്പോള്‍ സതീഷിനോട് മാത്രം വിശീദകരണം ചോദിച്ചത് മറുപക്ഷത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ചയുടെ പേരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.മധുവിനെ തരംതാഴ്ത്തിയപ്പോള്‍ എതിര്‍ത്തതാണ് സതീഷിനോട് വിശദീകരണം ചോദിക്കാന്‍ കാരണമായതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
ബിജെപി അനുഭാവമുള്ള സംഘടനക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ അഫിലിയേഷന് ശുപാര്‍ശ നല്‍കിയതില്‍ രക്തസാക്ഷി കുടുംബത്തില്‍ നിന്ന് പരാതി ലഭിച്ചതോടെയാണ് വിശദീകരണം തേടിയതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വാദം.
Comments are closed for this post.