
സിഡ്നി: ഇത് ചരിത്ര വിജയം. ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയിലെ നാലാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ഓസീസിനെതിരെ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.
റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യക്ക് കരുത്തായത്. പന്ത് പുറത്താവാതെ 89 രണ്സ് നേടിയുപ്പോള് ഗില്‍ 91 റണ്‍സ് അക്കൗണ്ടിലാക്കി. പൂജാരയും അര്‍ധ സെഞ്ച്വറി നേടി. 1988ന് ശേഷം ബ്രിസ്ബനില്‍ ഓസിസിന്റെ ആദ്യ തോല്‍വിയാണിത്. 2-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. വിജയലക്ഷ്യമായ 328 ഇന്ത്യ ഏഴ് റണ്‍സ് കൊണ്ട് മറികടന്നു.