2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം: അര്‍ജന്റീനക്കും ബ്രസിലിനും തുടര്‍ച്ചയായ രണ്ടാം ജയം; ഹാട്രിക്ക് തിളക്കത്തില്‍ നെയ്മര്‍

ഫിഫ ലോകകപ്പ് യോഗ്യത്യാ മത്സരങ്ങളില്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ അര്‍ജന്റീനക്കും ബ്രസീലിനും തുടര്‍ച്ചയായ രണ്ടാം ജയം. ബ്രസീല്‍ പെറുവിനെയും അര്‍ജന്റീന ബൊളീവിയെയും തോല്‍പ്പിച്ചു.

അതേസമയം ഇക്വഡര്‍ ശക്തരായ ഉറുഗ്വെയെ അട്ടിമറിച്ചു. ചിലി- കൊളംബിയ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ പരാഗ്വെ വെനെസ്വേലയെ മറികടന്നു.

2022 ലോകകപ്പിലേക്കുള്ള യോഗ്യത ലക്ഷ്യമിട്ടുള്ള മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്രസീല്‍ പെറുവിനെ തോല്‍പിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ ബ്രസീല്‍ ഒന്നാമതെത്തി. സൂപ്പര്‍ താരം നെയ്മര്‍ നേടിയ ഹാട്രിക്കാണ് ബ്രസീലിന് മിന്നും ജയം സമ്മാനിച്ചത്.

ഇതോടെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ നെയ്മര്‍ രണ്ടാമതെത്തി. 64 ഗോളുകളാണ് നെയ്മര്‍ക്കുള്ളത്. 77 ഗോളുകള്‍ അക്കൗണ്ടിലുള്ള പെലെയാണ് ഒന്നാം സ്ഥാനത്ത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.