ടോക്കിയോ: ഒളിമ്പിക്‌സിലെ വനിതാവിഭാഗം ഫെന്‍സിങ്ങില്‍ ഇന്ത്യക്ക് വിജയത്തുടക്കം സമ്മാനിച്ച് സി.എ ഭവാനി ദേവി. വെറും ആറു മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിലാണ് ഇന്ത്യന്‍ താരം ഭവാനി ദേവി തുണീഷ്യയുടെ ബെന്‍ അസീസി നാദിയയെ മുട്ടുകുത്തിച്ചത്. ഇതോടെ ഭവാനി ദേവി രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു.
15-3 നാണ് ഭവാനി ദേവിയുടെ വിജയം. ലോക റാങ്കിങ്ങില്‍ 29ാം സ്ഥാനക്കാരിയാണ് ഭവാനി. നാദിയ 36ാം സ്ഥാനത്തും.
അമ്പെയ്ത്തില്‍ ഇന്ത്യന്‍ പുരുഷ ടീം കസാഖിസ്ഥാനെ തോല്‍പിച്ച് ക്വാര്‍ട്ടറിലെത്തി. അതാനു ദാസ്പ്രവീണ്‍ ജാദവ്തരുണ്‍ദീപ് റായ് സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കസാഖിസ്ഥാന്റെ ഇല്‍ഫാത്ത് അബ്ദുല്ലിന്‍ഡെനിസ് ഗാന്‍കിന്‍സാന്‍ഷാര്‍ മുസയേവ് സഖ്യത്തെ കീഴടക്കിയത്. സ്‌കോര്‍: 6-2. ക്വാര്‍ട്ടറില്‍ കൊറിയയാണ് ഇന്ത്യയുടെ എതിരാളി.
Comments are closed for this post.