ക്രൈസ്റ്റ്ചര്‍ച്ച്: വനിത ക്രിക്കറ്റ് ലോകകപ്പ് കിരീടം ആസ്‌ത്രേലിയക്ക്. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ 71 റണ്‍സിന് തോല്‍പിച്ചാണ് ആസ്‌ത്രേലിയ ഏഴാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
അലീസ ഹീലി (170), റേച്ചല്‍ ഹെയ്ന്‍സ് (68), ബെത് മൂണി (62) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ആദ്യം ബാറ്റുചെയ്ത ആസ്‌ത്രേലിയ 50 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. എന്നാല്‍ ഇംഗ്ലണ്ടിന്റെ മറുപടി 43.4 ഓവറില്‍ 285ന് അവസാനിച്ചു.
Comments are closed for this post.