2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഘോഷയാത്ര നടക്കുന്നിടത്തേക്ക് തുപ്പി എന്ന് ആരോപണം; ആഘോഷപൂര്‍വ്വം ആരോപണ വിധേയരുടെ വീട് ഇടിച്ചു നിരത്തി

ഉജ്ജയിനി: അനധികൃത നിര്‍മ്മാണം എന്നാരോപിച്ച് മുസ്‌ലിം വ്യക്തിയുടെ വീടിന്റെ ഭാഗം ഇടിച്ചുനിരത്തി മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലാ അധികൃതര്‍.ജൂലൈ 17ന് മതപരമായ ആഘോഷങ്ങളിലേക്ക് തുപ്പി എന്ന് ആരോപിച്ച് പൊലിസ് അറസ്റ്റ് ചെയ്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വീടിന്റെ ഭാഗമാണ് അധികൃതര്‍ ഇടിച്ചു നിരത്തിയത്. അവിടേക്ക് അപ്പോള്‍ ഡ്രം കൊട്ടിയും ആഘോഷിച്ചും ഒരു കൂട്ടം ആളുകള്‍ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. പൊലിസ് നോക്കി നില്‍ക്കെയാണ് വീട് ഇടിച്ചു നിരത്തുന്നിടത്തേക്ക് ആഘോഷിക്കാനായി ആളുകള്‍ എത്തിയത്.

മതപരമായ ആഘോഷം നടത്തുന്നിടത്തേക്ക് കൈയില്‍ ബാട്ടര്‍ ബോട്ടിലുമായി ടെറസില്‍ നിക്കുന്ന കുട്ടി തുപ്പി, എന്നാരോപിച്ച് ഒരു കൂട്ടം വ്യക്തികള്‍ ഉജ്ജയിന്‍ പൊലിസിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലിസ് അറസ്റ്റ് ചെയ്യുകയും മതസൗഹാര്‍ദം തകര്‍ക്കുക, മതപരമായ ആരാധനയെ അപമാനിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്തുത കുട്ടികളുടെ ഭവനം അനധികൃത നിര്‍മ്മാണമാണെന്ന് കാട്ടി ഒരു ഭാഗം അധികൃതര്‍ പൊളിച്ചുമാറ്റിയത്. ഭവനം പൊളിച്ചുമാറ്റുമ്പോള്‍ അതില്‍ ആഹ്ലാദം പ്രകടിപ്പിക്കാനാണ് ഒരു കൂട്ടം വലതുപക്ഷ പ്രവര്‍ത്തകര്‍ അവിടേക്ക് എത്തിയത്.

Content Highlights:Spitting row House of accused demolished amid cheers in Ujjain,madya pradesh


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.