2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജൈവ- ഇന്ധനം ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യ വിമാനം പറത്തി സ്‌പൈസ്‌ജെറ്റ്

ന്യൂഡല്‍ഹി: ജൈവ- ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനം പറത്തി സ്‌പൈസ്‌ജെറ്റ്. തിങ്കളാഴ്ച ഡല്‍ഹിയിലാണ് വിമാനം വിജയകരമായി പറന്നിറങ്ങിയത്.

സ്‌പൈസ്‌ജെറ്റിന്റെ ക്യു400 ടര്‍ബോപ്രോപ് വിമാനമാണ് ചരിത്രത്തില്‍ ഇടംപിടിച്ചത്. ഡെറാഡുണില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. വിമാനത്തെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 ല്‍ മന്ത്രിമാരും എയര്‍ലൈന്‍ മാനേജ്‌മെന്റും ചേര്‍ന്ന് സ്വീകരിച്ചു.

നിലവില്‍ ആഗോളതലത്തില്‍ കാനഡയില്‍ ജൈവ- ഇന്ധനം ഉപയോഗിച്ചുള്ള വിമാന സര്‍വീസ് നടത്തുന്നുണ്ട്.

സാധാരണ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഹൈ എയര്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എ.ടി.എഫ്) കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ജൈവ- ഇന്ധനത്തിന്റെ വഴിയേ നീങ്ങുന്നത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലാണ് ഇന്ത്യയിലെ എ.ടി.എഫ് നിരക്കിപ്പോള്‍. ജി.എസ്.ടിക്കു കീഴിലല്ലാത്തതിനാല്‍ സംസ്ഥാനങ്ങളുടെ ലെവിയും നികുതിയും കാരണമാണിത്.


 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.