2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘സ്‌പെക്ട്രം’ ജോബ്ഫെയർ 29 മുതൽഎല്ലാ ജില്ലകളിലും

‘സ്‌പെക്ട്രം’ ജോബ് ഫെയർ 29 മുതൽ എല്ലാ ജില്ലകളിലും

തിരുവനന്തപുരം • വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും കമ്പനികളില്‍നിന്നും അപ്രന്റീസ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും ജോബ് ഫെയര്‍ സംഘടിപ്പിക്കും. ജില്ലാ അടിസ്ഥാനത്തില്‍ 29 മുതല്‍ ഒക്ടോബര്‍ 10 വരെ എല്ലാ ജില്ലകളിലെയും നോഡല്‍ ഐ.ടി.ഐയില്‍ ആണ് സ്‌പെക്ട്രം ജോബ് ഫെയര്‍ എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നത്.

ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി www.knowledgemission.kerala.gov.in/dwms കണക്ട് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ജില്ലാതല ഫെയറില്‍ അപേക്ഷിക്കണം. തൊഴില്‍മേളയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ കേരളത്തിലെ എല്ലാ ഗവ. ഐ.ടി.ഐകളില്‍നിന്നും ലഭിക്കും. 29ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐ, എറണാകുളം കളമശേരി ഐ.ടി.ഐ, കണ്ണൂര്‍ ഐ.ടി.ഐ എന്നിവിടങ്ങളിലും, ഒക്ടോബര്‍ മൂന്നിന് കോട്ടയം ഏറ്റുമാനൂര്‍ ഐ.ടി.ഐ, കോഴിക്കോട് ഐ.ടി.ഐ എന്നിവിടങ്ങളിലും ജോബ് ഫെയര്‍ നടക്കും. നാലിന് തിരുവനന്തപുരം ചാക്ക ഐ.ടി.ഐയിലും അഞ്ചിന് ആലപ്പുഴ ചെങ്ങന്നൂര്‍ ഐ.ടി.ഐ, ഇടുക്കി കട്ടപ്പന ഐ.ടി.ഐ, പാലക്കാട് മലമ്പുഴ ഐ.ടി.ഐ എന്നിവിടങ്ങളിലും തൊഴില്‍ മേള നടക്കും.

ഏഴിന് പത്തനംതിട്ട ചെന്നീര്‍ക്കര ഐ.ടി.ഐ, തൃശൂര്‍ ചാലക്കുടി ഐ.ടി.ഐ, വയനാട് കല്‍പ്പറ്റ ഐ.ടി.ഐകളിലും, 10ന് മലപ്പുറം അരീക്കോട് ഐ.ടി.ഐ, കാസര്‍കോട് ഐ.ടി.ഐ എന്നിങ്ങനെയാണ് ജോബ് ഫെയര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446021761.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.